മൺസൂൺ കാലം ആഘോഷമാക്കാൻ ടൂർഫെഡ്

ഈ മൺസൂൺ കാലം ആഘോഷമാക്കുന്നതിന് സഞ്ചാരികൾക്ക് ആകർഷകമായ യാത്ര പാക്കേജുകൾ ഒരുക്കി ടൂർഫെഡ് . സഞ്ചാരികൾക്ക് മൺസൂൺ കാലമെന്നത് ഒരു ആഘോഷ കാലമാണ്. മനസ്സും ശരീരവും തണുപ്പിക്കുന്നതിന് സുരക്ഷിതമായ സ്ഥലങ്ങളാണ് യാത്രയ്ക്കായി മിക്കവരും തെരഞ്ഞെടുക്കുന്നത്. ഇവർക്കായി ഫാമിലി യാത്ര പാക്കേജും സജ്ജമാണ്.
ആലപ്പുഴയിലും കുമരകത്തുമായി ആരംഭിച്ച ഹൗസ് ബോട്ട് സർവീസ് പാക്കേജിന്റെ സവിശേഷത കൊണ്ട് ഇതിനകം തന്നെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതായി കഴിഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്കാണ് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ സമയം. വെൽക്കം ഡ്രിങ്ക് കഴിച്ചുകൊണ്ട് ആരംഭിക്കുന്ന യാത്രയിൽ സ്പെഷ്യൽ കരിമീൻ ഫ്രൈ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും അകമ്പടിയായുണ്ട്. അഞ്ച് മണിക്കൂറിൽ കൂടുതലുള്ള കായൽ യാത്രയിലുടനീളം ഗൈഡിൻ്റെ സഹായവും സഞ്ചാരികൾക്ക് ലഭിക്കും.

ചാർജുകൾ

ആലപ്പുഴ കപ്പിൾ പാക്കേജിന് 12500 രൂപ + ടാക്സ്
കുമരകം പാക്കേജ് 13500 +ടാക്‌സ്
എക്സ്ട്രാ ബെഡ് ,ബെഡ്റൂമുകൾ ,എന്നിവയും ലഭ്യമാണ്.
ചീപ്പുങ്കൽ , പുന്നമട എന്നീസ്ഥലങ്ങളിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പറുകൾ
0471- 2314023
9495405075
9495445075