Suchitwam sahakaranam scheme to inculcate waste management habits among children

കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്താൻ ‘ശുചിത്വം സഹകരണം’പദ്ധതി

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ശുചിത്വം സഹകരണം'(Suchitwam sahakaranam scheme). പദ്ധതിക്കായി ഒരു പരിശീലന കൈപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന ‘ഹരിതം സഹകരണം'( haritham sahakaranam) പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.