Navratri Mahotsav: Necessary arrangements will be ensured under the leadership of various departments

നവരാത്രി മഹോത്സവം: വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണം ഉറപ്പാക്കും

നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കും. സെപ്റ്റംബർ 30ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികളിൽ ഉടവാൾ കൈമാറ്റം നടക്കും. തുടർന്ന് ഘോഷയാത്രയായി വിഗ്രഹങ്ങളും ഉടവാളും തിരുവനന്തപുരത്തേക്ക് തിരിക്കും. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രണ്ടാം ദിനം 12 മണിയോടെ കളിയിക്കാവിളയിലെത്തും. ഇവിടെ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തമിഴ്നാട്, കേരള പോലീസ് ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര കടന്നു വരുന്ന വഴികളിൽ ട്രാഫിക്ക് ക്രമീകരണം പൊലീസ് ഏർപ്പെടുത്തും.

റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി ആവശ്യമായ വെള്ളം ഓരോ സ്ഥലത്തും എത്തിക്കും. എം. എൽ. എമാരുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേരും. ചിട്ടയോടെ, ആചാരം പാലിച്ച് ചടങ്ങുകൾ നടത്തണം. ഘോഷയാത്രയുടെ സമയക്രമം കൃത്യമായി പാലിക്കണം. ഇതിന്റെ പേരിൽ ചിലർ നടത്തുന്ന അനധികൃത പിരിവ് ഒഴിവാക്കണം. നവരാത്രി മഹോത്സവം വിജയകരമായി നടത്തുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.