Kottayam International Film Festival

അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ചു. വിശ്വമാനവീകതയുടെ സന്ദേശം രാജ്യാന്തരതലത്തിൽ ഉയർത്താൻ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേള. സമകാലീന സാമൂഹികജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകൾ.
ബെഞ്ചമിൻ ബെയ്ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ , അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരിക സമ്പന്ന നാടാണ് കോട്ടയം. തുടർ വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരും.