Award for Best Cooperatives - 2023

അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുകയാണ് സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെ സഹകരണസ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് നൽകുന്നത്. ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കാണ് സമ്മാനം നൽകുന്നത്. ഇതോടൊപ്പം മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം, കോപ് ഡേ പുരസ്‌കാരം, സഹകരണ എക്‌സലൻസ് അവാർഡും നൽകുന്നു.

ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കു ഒരുലക്ഷം രൂപയാണ് അവാർഡ് തുകയായി നൽകുന്നത്. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും, മൂന്നാം സ്ഥാന ക്കാർക്ക് 25,000 രൂപയുമാണ് അവാർഡ്.

മികച്ച സഹകാരിയ്ക്കുള്ള റോബർട്ട് ഓവൻപുരസ്‌കാരം

(ഒരു ലക്ഷം രൂപയും ഫലകവും)

രമേശൻ പാലേരി പ്രസിഡന്റ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം.

കേരളത്തിലെ സഹകരണ മേഖലയുടെയും തൊഴിലാളികളുടെയും അന്തസും പെരുമയും ലോകത്താകമാനം വളർത്തിയ സമർപ്പിത സഹകാരിയാണ് രമേശൻ പാലേരി, ഈ സംഘത്തെ ലോക നെറുകയിൽ എത്തിക്കുന്നതിന് അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാകാത്തതാണ്. സംഘത്തിന്റെ പത്താമത്തെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹത്തിന്റെ ലക്ഷ്യബോധവും ഭാവനയും കഠിനാദ്ധ്വാനവുമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘ വ്യവസായ ഉപഭോക്തൃ സേവന മേഖലയിൽ ലോകത്തേറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സഹകരണസ്ഥാപനം എന്ന നിലയിൽ വളർത്തിയത്. ഒരു മഹാസ്ഥാപനത്തിന്റെ അമരക്കാരനായി നിന്നു കൊണ്ട് സഹകരണ മേഖലയ്ക്ക് എന്നും പ്രചോദനമാകുന്ന രമേശൻ പാലേരിക്ക് സഹകരണ വകുപ്പിന്റെ 2023 ലെ റോബർട്ട് ഓവൻ രസ്‌ക്കാരം നൽകി ആദരിക്കുന്നു.

സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം

(ഒരു ലക്ഷം രൂപയും ഫലകവും)

ആരോഗ്യ രംഗത്ത് മികച്ച സഹകരണ മാതൃക സൃഷ്ടിക്കുന്നതിൽ മുൻ പ ന്തിയിൽ നിൽക്കുന്ന സഹകരണ സ്ഥാപനമാണ് കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എൻ. എസ്. ആശുപത്രി). ആശുപത്രിയുടെ മികവാർന്ന പ്രവർത്തനങ്ങൾക്കും ആരോഗ്യ രംഗത്തെ കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലും സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം പ്രഖ്യാപിക്കുന്നു.

കോപ് ഡേ പുരസ്‌കാരം 2023

ഒരുലക്ഷം രൂപയും ഫലകവും

അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രമേയം operatives build a better world എന്നതാണ്. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തി ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയ കണ്ണൂർ ജില്ലയിലെ അഞ്ചരക്ക ണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന് 2023 ലെ കോപ് ഡേ പുരസ്‌കാരം പ്രവ്യാപിക്കുന്നു.

എക്‌സലൻസ് അവാർഡ് (ഒരു ലക്ഷം രൂപയും ഫലകവും)

കാർഷിക മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളിൽ മാതൃക സൃഷ്ടിച്ച് തൊഴിലും വരുമാനവും വർധിപ്പിച്ച് ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ വിലയിരുത്തി മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണ ബാങ്കിന് ഈ സഹകരണ എക്‌സലൻസ് അവാർഡ് പ്രഖ്യാപിക്കുന്നു.

മികച്ച സഹകരണസംഘങ്ങൾക്കുള്ള അവാർഡ് – 2023

സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെസഹകരണസ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് നൽകുന്നത്. ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കാണ് സമ്മാനം നൽകുന്നത്. വിവിധ ഘട്ടങ്ങളിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അവാർഡ് നിശ്ചയിച്ചത്.
ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കു ഒരു ലക്ഷം രൂപയാണ് അവാർഡ് തുകയായി നൽകുന്നത്. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയുമാണ് അവാർഡ്,

 

2023 വർഷത്തെ സഹകരണഅവാർഡ് വിവരം

1. പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ

ഒന്നാം സ്ഥാനം കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ് 1406 കണ്ണൂർ

രണ്ടാം സ്ഥാനം

1 കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3456 കൊല്ലം

2 കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്. 1262, കണ്ണൂർ

മൂന്നാം സ്ഥാനം

ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ് 747 കണ്ണൂർ

2. അർബൻ സഹകരണ ബാങ്ക്

ഒന്നാം സ്ഥാനം
കോട്ടയം സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ. 421, കോട്ടയം

രണ്ടാംസ്ഥാനം

ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ. എഫ്. 16:47 പാലക്കാട്

മൂന്നാം സ്ഥാനം

ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 1696 പാലക്കാട്

3 പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസനബാങ്ക്

ഒന്നാം സ്ഥാനം

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ ഇ. 326 എറണാകുളം

രണ്ടാം സ്ഥാനം

ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 620 പാലക്കാട്

മൂന്നാം സ്ഥാനം

പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ ക്ലിപ്തം നമ്പർ ഐ. 273 ഇടുക്കി

 

4. എംപ്ലോയിസ് സഹകരണസംഘം

ഒന്നാം സ്ഥാനം

മലപ്പുറം എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 49, മലപ്പുറം

രണ്ടാം സ്ഥാനം

എറണാകുളം ഡിസിട്രിക്ട് പോലീസ് കെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.877, എറണാകുളം

മൂന്നാം സ്ഥാനം

ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 705, കോട്ടയം

8. വനിത സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം
വെല്ലോറ വനിതാ സർവീസ് സഹകരണ സംഘം
ലീ നം സി 100, കണ്ണൂർ

രണ്ടാം സ്ഥാനം

ഉദുമ വനീത സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 284, കാസറഗോഡ്

മൂന്നാം സ്ഥാനം

1. ചെയാട് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ സി 178 കണ്ണൂർ

2.അഴിയൂർ വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 2061, . കോഴിക്കോട്

പട്ടികജാതി/ പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം

വള്ളിച്ചിറ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1071, തിരുവനന്തപുരം

രണ്ടാം സ്ഥാനം

കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർഎം 390, മലപ്പുറം

മൂന്നാം സ്ഥാനം

1.എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ സർവ്വീസ് സഹകരണ സംഘം(ESCATCOS)

ക്ലിപ്തം നമ്പർ ഇ 295, എറണാകുളം

2.കലയപുരം പട്ടിക വർഗ്ഗ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി 3894, തിരുവനന്തപുരം

 

7. ആശുപത്രി സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം

കൊല്ലംസഹകരണ ആശുപ്രതിസംഘം കൊല്ലം
ക്ലിപ്തം നമ്പർ ക്യൂ 952

രണ്ടാം സ്ഥാനം
കണ്ണൂർ സഹകരണ ആശുപത്രി ലി. നം. സി 834, കണ്ണൂർ

മൂന്നാം സ്ഥാനം

സഹകരണആശുപത്രിസംഘം

കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം തം നമ്പർ എസ്. 42, കാസറഗോഡ്

 

8. പലവക സഹകരണസംഘങ്ങൾ

ഒന്നാം സ്ഥാനം
കാളികാവ് റൂറൽ സഹകരണ സംഘം ലി. നം എം 980, മലപ്പുറം

രണ്ടാം സ്ഥാനം

1. അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ലി. നം ഡബ്‌ള്യു 323, വയനാട്

2. കർത്തടം റൂറൽ സഹകരണ സംഘം ലി. നം 385, എറണാകുളം

3. കരുവാരക്കുണ്ട് റൂറൽ സഹകരണ സംഘം ലി. നം എം 803, മലപ്പുറം

മൂന്നാം സ്ഥാനം

കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം 161, എറണാകുളം

 

9. വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം

മണ്ണാർക്കാട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ലി. നം. പി. 906

പാലക്കാട്.

ഈ വിഭാഗത്തിൽ ആകെ ലഭിച്ചിട്ടുള്ള മൂന്നു നോമിനേഷനുകളിൽ മറ്റ് രണ്ട്  സംഘങ്ങൾക്ക് ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം നല്കാൻ തീരുമാനിച്ചു

പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹരായ സംഘങ്ങൾ

1.തളിപ്പറമ്പ് എഡ്യൂക്കേഷണൽ സഹകരണ സംഘം ലി, നം. സി. 855 കണ്ണൂർ

2. തിരൂർ താലൂക്ക് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ലി, നം. എം. 315 മലപ്പുറം

10. മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം

നോർത്ത് ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് സ് ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി ലി. നം. എഫ് 1003, കോഴിക്കോട്

രണ്ടാം സ്ഥാനം

കൊല്ലം ജില്ലാ ലൈവ്‌സ്റ്റോക്ക് & ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ്& മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ലി. നം ക്യൂ 1675 കൊല്ലം

മൂന്നാം സ്ഥാനം

1.റീജിയണൽ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ്

മാർക്കറ്റിംഗ് സൊസൈറ്റി ലി. നം. സി 816, (വെജ്‌കോ), കണ്ണൂർ

2.സെൻട്രൽ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ലി. നം. കെ 1088, കോട്ടയം പാലാ,

പുരസ്‌കാരങ്ങൾ 01/07/2023 നടക്കുന്ന അന്താരാഷ്ട്ര സഹകരണ ദിന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും