Aadhaar registration process will be simple and transparent

ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതവും സുതാര്യവുമാവും

ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായുള്ള നടപടികൾ വേഗതയിൽ പുരോഗമിക്കുകയാണ്. ആധാരം കപ്യൂട്ടറിൽ ഡേറ്റാ എൻട്രി ചെയ്തതിനുശേഷം പ്രിന്റ് എടുക്കുന്ന രീതി പരീക്ഷണ അടിസ്ഥാനത്തിൽ വിജയമായി. രജിസ്‌ട്രേഷൻ നടപടികൾക്കായി വ്യക്തികൾക്കായി വ്യക്തികളുടെ വിരൽ അടയാളവും, ഫോട്ടോയും ഡിജിറ്റൽ രൂപത്തിൽ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ സബ്‌രജിസ്ട്രാർ ഓഫീസികളിലും വെബ് ക്യാമറ, ബയോമെട്രിക്ക് സ്‌കാനർ, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ സോഫ്റ്റ്‌വെയർ എൻ ഐ സി അന്തിമമായി പരിശോധിച്ച് ലഭ്യമാക്കും.
ചട്ടങ്ങളിൽ ഭേദഗതി വരുന്ന മുറയ്ക്ക് പുതിയ സംവിധാനം നടപ്പിലാക്കും, ഇത് പൂർണ്ണമാവുന്നതോടെ ആധാര രജിസട്രേഷൻ നടപടികളൾ ലളിതവും സുതാര്യവുമായി മാറും.

ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിത വത്ക്കരിക്കാൻ വേണ്ടിനടത്തുന്ന പ്രവർത്തനങ്ങൾ ആധാരം എഴുത്തുകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നതല്ല. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആധാരം എഴുത്തുകാരുടെ ജോലി നഷ്ടമാവുന്ന സ്ഥിതി ഉണ്ടാവില്ല. ഏകീകൃത രീതിയിലൂടെ ആധാരം തയറാക്കുന്നരീതി നടപ്പിൽ വരുമ്പോൾ അവരുടെ ജോലി കൂടുതൽ ലളിതമാവുകയാണ് . വിരലടയാളം ഫോട്ടോ ശേഖരിക്കൽ എന്നിവ ഓൺലൈനിലൂടെ ആക്കുന്നത് അവരുടെ ജോലിയെ ബാധിക്കുന്ന കാര്യമല്ല. ഇതേ രീതിയിൽ രജിസ്‌ട്രേഷൻ നടപടികൾ നവീകരിച്ച സംസ്ഥാനങ്ങളിൽ ഒരിടത്തും ആധാരം എഴുത്തുകാരുടെ ജോലിയെ അത് ബാധിച്ചിട്ടില്ല.