ക്ഷേത്രങ്ങൾക്ക് ജീർണോദ്ധാരണ ധനസഹായം
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും മലബാർ ദേവസ്വം ബോർഡിന്റെ അധികാര പരിധിക്കുള്ളിലെ സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2024-25 വർഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഡിസംബർ 31 ന് മുമ്പായി ബന്ധപ്പെട്ട ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷൻ ഓഫീസുകളിലും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.