4.7 crores revenue to the government from Vizhinjam trial run of 19 ships

വിഴിഞ്ഞം ട്രയൽ റൺ 19 കപ്പലുകളിൽ നിന്നായി സർക്കാരിന് 4.7 കോടി രൂപയുടെ വരുമാനം

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ വിജയകരമായി പുരോഗമിക്കുകയാണ്. 2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം നികുതി ഇനത്തിൽ ഒക്ടോബർ 1 വരെയുള്ള കണക്ക് എടുക്കുമ്പോൾ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സർക്കാരിന് നികുതി ലഭിച്ചിട്ടുണ്ട്.

ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട് ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ 10% കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്യുവാനും വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചു.

68000-കണ്ടെയ്നറുകൾ ആണ് തുറമുഖം ഇതുവരെ കൈകാര്യം ചെയ്‌തത്. 24000 ത്തിലധികം കണ്ടെയ്‌നറുകൾ (TEU) വഹിക്കാൻ ശേഷിയുള്ളതാണ്. MSC Claude Girardet എന്ന ഭീമൻ കപ്പൽ ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ബെർത്ത് ചെയ്യുന്നത്. കൂടാതെ MSC Anna എന്ന കപ്പലിൽ നിന്നും 10,000-ത്തിലധികം കണ്ടെയ്‌നറുകൾ (TEU) കയറ്റിറക്കുകൾ ചെയ്തതിലൂടെ ഒരു കപ്പലിൽ ഏറ്റവും അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത ഇന്ത്യയിലെ തുറമുഖം എന്ന നേട്ടവും വിഴിഞ്ഞത്തിന് ലഭിച്ചു.