കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളങ്ങൾ; ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം
കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണം മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ നിർദേശം നൽകി.
കിഫ്ബി ഫണ്ടിൽ നിന്ന് 116 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആറ് ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
ചെങ്ങന്നൂർ,കഴക്കൂട്ടം, എരുമേലി,നിലയ്ക്കൽ,ചിറക്കര,മണിയങ്കോട് എന്നിവിടങ്ങളിലാണ് ഇടത്താവളങ്ങൾ നിർമ്മിക്കുന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ പ്രോജക്ട് കൺസൾട്ടന്റ് ആയ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനും കരാറുകാർക്കുമാണ് ദേവസ്വം മന്ത്രി നിർദ്ദേശം നൽകിയത് . നിർമ്മാണ പുരോഗതി ഓരോ ആഴ്ചയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തണമെന്നും നിർദ്ദേശിച്ചു.