സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം രണ്ടര വർഷം കൊണ്ട് സംസ്ഥാനത്ത് സഹകരണ വകുപ്പ് റിസക് ഫണ്ട് ധനസഹായമായി 234 .51 കോടി രൂപ അനുവദിച്ചു. 21,392 വായ്പക്കാരുടെ 26,777 വായ്പകളിലായിലായിട്ടാണ് ഇത്രയും തുക ധനസഹായമായി നൽകിയത്. ഫെബ്രുവരി 5 വരെയുള്ള കണക്ക് അനുസരിച്ചാണിത്. 2021 ൽ 52.5 കോടി, 2022ൽ 80.14 കോടി, 2023 യിൽ 92.98 കോടി, 2024 ഇതുവരെ 9.19 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
വായ്പ എടുത്ത അംഗം വായ്പാ കലാവധിയിലോ വായ്പാ കാലവാധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെടുകയാണങ്കിലാണ് റിസക് ഫണ്ട് ധനസഹായം ലഭിക്കുക. എഴുപത് വയസിൽ താഴെ പ്രായമുള്ള മരണമടഞ്ഞ ആളുകളുടെ പേരിലുള്ള വായ്പയ്ക്കാണ് ഈ സഹായം ലഭിക്കുക. മാരക രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സാ ധനസഹായമായും പണം ഈ പദ്ധതിയിലൂടെ അനുവദിക്കുന്നുണ്ട്.
2022 ൽ റിസക് ഫണ്ട് ധനസഹായതുക മരണാനന്തരം മൂന്നു ലക്ഷം രൂപയായും , ചികിത്സാ ധനസഹായം പരമാവധി 1,25,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.