ആലപ്പുഴയിൽ കേപ്പ് നഴ്സിങ്ങ് കോളജ്
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ ആദ്യ നഴ്സിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുകയാണ്. കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് ആലപ്പുഴയിലാണ് ആരംഭിക്കുക. കോളജിന് സംസ്ഥാന ഗവൺമെന്റിന്റെയും ആരോഗ്യ സർവ്വകലാശാലയുടെയും,കേരള നഴ്സ് ആന്റ് മിഡ് വൈഫ് കൗൺസിലിന്റെയും അംഗീകാരം ലഭിച്ചു. 2023-24 അക്കാഡമിക്വർഷം പുന്നപ്രയിലെ അക്ഷരനഗരിയിൽ കോളേജ് പ്രവർത്തനമാരംഭിക്കും തുടക്കത്തിൽ 50 സീറ്റുകളാണ് അനുവദിച്ചിട്ടുളളത്. നാല്പ്പതിനായിരം ചതുരശ്ര അടിയിൽ പണി പൂർത്തിയായ മൂന്നുനില കെട്ടിടത്തിൽ ബി.എസ്.സി നഴ്സിംഗിന് വേണ്ട ക്ലാസ് മുറികൾ, , ആവശ്യമായ ആധുനിക ലാബോറട്ടറി സൗകര്യങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊസർ, സീനിയർ ലക്ചർ എന്നിവരെ നിയമിച്ചു. 250 പേരെ താമസിപ്പിക്കാവുന്ന പെൺകുട്ടികളുടെ ഹോസ്റ്റലും 50 പേരെ താമസിപ്പിക്കാവുന്ന ആൺ കുട്ടികൾക്കായുളള ഹോസ്റ്റലും തയ്യാറായിക്കഴിഞ്ഞു.
ക്ലിനിക്കൽ പ്രാക്ടീസിനായി അക്ഷരനഗരിയിൽ തന്നെയുള സാഗര സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ആലപ്പുഴ ജനറൽ ഹോസ്പിറ്റലിന്റെയും സേവനം ഉപയോഗപ്പെടുത്തും. പത്തനാപുരത്തും ആറന്മുളയിലും പുതിയ നഴ്സിംഗ് കോളേജുകൾക്കായുള്ള അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. കേപ്പിന് കീഴിൽ 9 എഞ്ചിനീയറിംഗ് കോളേജുകളും 4 പോളിടെക്നിക്കുകയും, 2 എം.ബി.എ കോളേജുകളും തൊഴിൽ നൈപുണ്യ വികസനത്തിനായി സ്കിൽ ഡെവലപ്മെൻറ് സെൻറർ, സാഗര ആശുപത്രി എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.
പുതിയ കാൽവയ്പ്പ്
കേരളത്തിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തേക്കുള്ള കേപ്പിന്റെ പുതിയ കാൽവയ്പ്പാണ് പുന്നപ്രയിലെ നഴ്സിങ്ങ് കോളജ് . പുന്നപ്ര അക്ഷരനഗരിയിൽ ആരംഭിക്കുന്ന കേപ്പ് കോളജ് ഒഫ് നഴ്സിങ്ങ് ആലപ്പുഴയ്ക്ക് അഭിമാനമാവുന്ന സ്ഥാപനമായി മാറും.
നഴ്സിങ്ങ് പഠനം മാത്രമല്ല അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് അക്ഷരനഗരിയിൽ തന്നെ പ്രവർത്തിക്കുന്ന സ്ക്കിൽ ആന്റ് ഡവലപ്മെന്റ് സെന്റർ (എസ്.കെ.ഡി.സി)ന്റെ സഹായത്തോടെ ജൻമ്മൻ, ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളിൽ പ്രാവീണ്യം സിദ്ധിക്കുന്നതിനുള്ള പരിശീല കോഴ്സുകളും ആസൂത്രണം ചെയ്യുന്നുണ്ട്.