റബ്കോയുടെ പുതിയ കോക്കനട്ട് പൗഡർ ബ്രാൻഡായ ന്യൂട്രികോയുടെ ലോഞ്ച് സഹകരണ എക്സ്പോയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. 2006 ൽ റബ്കൊ യുടെ കീഴിൽ തുടങ്ങിയ റബ്കൊ ന്യൂടി കൊ വെർജിൻ കോക്കനട്ട് ഓയിൽ ഗുണനിലവാരം കൊണ്ട് ദേശീയ അന്തർ ദേശീയ വിപണിയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഈ വിജയത്തിന്റെ തുടർച്ചയായി 2019 ൽ റബ്കൊ നല്ലയിനം കൊപ്ര ഉപയോഗിച്ച് ഉണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ റബ് കൊനാച്ചുറൽ എന്ന പേരിൽ വിപണിയിലിറക്കിയിരുന്നു. റബ്കൊ നാച്ചുറൽ വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കേരളത്തിന്റെ ജനകീയ ബ്രാൻഡായി ഇത് മാറിക്കഴിഞ്ഞു.
ഇന്ന് ദേശീയ അന്തർ ദേശീയ മാർക്കറ്റ് ലക്ഷ്യമിട്ട് കൊണ്ട് റബ് കൊയുടെ കുടകീഴിൽ ഒരു പുതിയ പ്രൊഡക്റ്റ് കൂടി വിപണിയിലിറങ്ങുകയാണ്. ചെയ്യുകയാണ് റബ്കൊ ന്യൂട്രികൊ ഡെസികേറ്റസ് കോക്കനട്ട് പൗഡർ. കാസർഗോഡ് ജില്ലയിൽ നീലേശ്വരം എന്ന സ്ഥലത്ത് പ്രവാസി സഹകരണ സംഘവുമായി യോജിച്ചാണ് ഇതിന്റെ നിർമ്മാണ യൂനിറ്റ് ഉണ്ടാക്കിയിട്ടുള്ളത്. ഗാർഹിക ആവശ്യങ്ങൾ, ബേക്കറി, നിർമാതാക്കൾ, ഐസ് ക്രീം നിർമാണം എന്നിവയ്ക്ക് റബ്കൊ ന്യൂട്രി കൊ ഡെസികേറ്റസ് കോക്കനട്ട് പൗഡർ ഉപയോഗിക്കാവുന്നതാണ്.