സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി കോട്ടയത്ത്
പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രിൽ 11ന് രാവിലെ 10.30 ന് കോട്ടയം ജില്ലയിലെ കെ. പി. എസ് മേനോൻ ഹാളിൽ യോഗം ചേരും. സെലക്ട് കമ്മിറ്റി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org യിൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കുകയും ചെയ്യാം.
സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി 10ന് തൃശ്ശൂരിൽ
പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രിൽ 10ന് രാവിലെ 10.30 ന് തൃശ്ശൂർ ജില്ലയിലെ കേരള ബാങ്ക് ജവഹർലാൽ, കൺവെൻഷൻ സെന്ററിൽ യോഗം ചേരും. സെലക്ട് കമ്മിറ്റി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് പ്രസ്തുത യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (e-mail id- legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കാം.
സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 13ന് എറണാകുളത്ത്
പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 13ന് രാവിലെ 10.30 ന് എറണാകുളം കലൂർ എ.ജെ.ഹാളിൽ യോഗം ചേരും. സെലക്ട് കമ്മിറ്റി ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കാം.