സംസ്ഥാനത്ത് സഹകരണ ബാങ്ക് നിക്ഷേപത്തിൽ വൻവർദ്ധനവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2020-21 , 2021-22 വർഷങ്ങളിൽ നിക്ഷേപത്തിൽ കുറവ് ഉണ്ടാവുകയല്ല, മറിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-21 വർഷത്തിൽ അതിന് തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 8439.51 കോടിരൂപയുടെ വർദ്ധനവും. 2021-22 ൽ 9967.43 കോടി രൂപയുടെ വർദ്ധനവുമാണ് ഉണ്ടായിട്ടുള്ളത്.