കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണസംഘ (കാപ്കോസ് ) ത്തിന് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്സ്റ്റൈൽസിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 10 ഏക്കർ ഭൂമി അനുവദിക്കുന്നതിനാണ് തീരുമാനിച്ചത്. സഹകരണ വകുപ്പിന്റെയും, വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തും.