Interest rate on deposits increased

നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കുംവിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്.

 

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

15 ദിവസം മുതൽ 45 ദിവസം വരെ 5.5 ശതമാനം
46 ദിവസം മുതൽ 90 ദിവസം വരെ 6 %
91 ദിവസം മുതൽ 179 ദിവസം വരെ 6.5%
180 ദിവസം മുതൽ 364 ദിവസം വരെ 6.75 %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7.75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75 %

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

15 ദിവസം മുതൽ 45 ദിവസം വരെ 5 ശതമാനം
46 ദിവസം മുതൽ 90 ദിവസം വരെ 5.5 %
91 ദിവസം മുതൽ 179 ദിവസം വരെ 5.75 %
180 ദിവസം മുതൽ 364 ദിവസം വരെ 6.25 %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 6.75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 6 .75 %