കേരളത്തിലെ തീരദേശ മേഖലയിലെ മത്സ്യ തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതിനും കൊള്ള പലിശക്കാരിൽ നിന്നും സംരംക്ഷണം ഒരുക്കുന്നതിനുമാണ് സ്നേഹതീരം പദ്ധതി സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നൽകി വരുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ സാഫുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സാഫില്‍ അംഗത്വമെടുത്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് പരമാവധി 50,000 രൂപ വരെ വായ്പ നല്‍കും. 9 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്.
പലിശയുടെ സബ്സിഡി സംബന്ധിച്ച കാര്യത്തില്‍ ഫിഷറീസ് വകുപ്പായിരിക്കും തീരുമാനമെടുക്കുക. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും പ്രതിവാര തവണകളായി സാഫ് നിശ്ചയിക്കുന്ന നിരക്കില്‍ പുനര്‍വായ്പയും ലഭ്യമാണ്. പരമാവധി പത്ത് ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുന്നത്.