സഹകരണ മേഖലയ്ക്ക് 134.42 കോടി കോപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ടെക്‌നോളജി ഡ്രിവൻ അഗ്രികൾച്ചർ പദ്ധതിക്ക് 30 കോടി
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ നിർണായക സ്ഥാനമുള്ള സഹകരണമേഖലയെ സംരക്ഷിക്കുമെന്ന നിലപാട് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് സഹകരണ മേഖലയ്ക്കായി നീക്കി വെച്ച തുക സഹകരണ മേഖലയ്ക്ക് കരുത്തു പകരുന്നതാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ആയി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കായി സഹകരണ മേഖലയ്ക്കായി 134.42 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
പ്രാഥമിക കാർഷിക സഹകരണ വായ്പാ സംഘങ്ങൾക്കായി 15 കോടി. കേപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് 6.05 കോടി.
തൊഴിൽ അധിഷ്ഠിത പദ്ധതികൾ നടത്തുന്ന സഹകരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് 18 കോടി രൂപ. പട്ടികജാതി പട്ടികവർഗ്ഗ സംഘങ്ങൾക്ക് 7 കോടി രൂപ. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി രൂപ കോപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ടെക്‌നോളജി ഡ്രിവൻ അഗ്രികൾച്ചർ പരിപാടിക്ക് 30 കോടി രൂപ, കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനം സംഭരണം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങൾക്ക് 7.25 കോടി രൂപ , സഹകരണ സംരക്ഷണ നീതി പരിപാടിക്ക് 11.1 5 കോടി രൂപ , പ്രാഥമിക സംഘങ്ങൾ കൺസ്യൂമർ ഫെഡ് തുടങ്ങിയ മേഖലയ്ക്ക് 28.1 കോടി രൂപയുമാണ് സംസ്ഥാന ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്.
പുതിയ കാലത്തിനനുസരിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ അടിമുടി മാറ്റിയെടുക്കുകയാണ് സംസ്ഥാന സർക്കാർ. സഹകരണ മേഖലയുടെ വികാസ പരിണാമം കണക്കിലെടുത്ത് സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു. അതിന് ഉതകുന്ന സമീപനമാണ് ബജറ്റിലൂടെ ഉണ്ടായിരിക്കും.