A comprehensive legislative amendment to strengthen the cooperative sector was introduced in the House

സഹകരണ മേഖലയ്ക്ക് കരുത്തുപകരുന്ന സമഗ്ര നിയമഭേദഗതി സഭയിൽ അവതരിപ്പിച്ചു

കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തും , യുവത്വം പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി. തുടർച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല , യുവാക്കൾക്ക് ഭരണസമതിയിൽ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയർ, ഭരണസമിതിയൽ വിദഗധ അംഗങ്ങൾ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളുെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചത്.
സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമർപ്പിച്ചതിനെ തുടർന്ന് കമ്മിറ്റി 14 ജില്ലകളിലും പൊതുജനങ്ങൾക്കും, സഹകാരികൾക്കും, സഹകരണ ജീവനക്കാർക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകൾ നടത്തിയിരുന്നു. കൂടാതെ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തി. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സഹകരണ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തെയും, സംഘങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനത്തിനും എതിരാണ് എന്ന അഭിപ്രായം വന്നിരുന്നു. അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ മാറ്റങ്ങൾ വരുത്തിയാണ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്.
സഹകരണ സംഘങ്ങളിൽ ഒരേ വ്യക്തികൾ തന്നെ ദീർഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യം നിലവിലുൺ്. പല സംഘങ്ങളിലും ഇത്തരം സഹകാരികളുടെ സേവനം ആ സംഘങ്ങളുടെ വളർച്ചയ്ക്ക് വളരെയധികം സഹായം ചെയ്തിട്ടുള്ളതാണ്. എങ്കിലും സഹകരണ മേഖലയിൽ ശ്രദ്ധയിൽ വന്നിട്ടുള്ള പല ക്രമക്കേടുകളും പരിശോധിക്കുമ്പോൾ ദീർഘകാലങ്ങളായി ഒരേ വ്യക്തികൾ തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിൽ ഇത്തരം ക്രമക്കേടുകൾ കൂടുതലായി കുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തുടർച്ചയായി ഭരണസമിതി അംഗമായി തുടരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്ന ബില്ലിൽ ഏതൊരു സഹകരണ സംഘത്തിലെയും ഭരണസമിതിയിലേക്ക് തുടർച്ചയായി രൺ് തവണയിൽ അധികം ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യത ഉായിരിക്കുന്നതല്ല എന്ന വ്യവസ്ഥയിൽ സഹകാരികളുടെയും സെലക്ട് കമ്മിറ്റി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് പ്രസ്തുത വ്യവസ്ഥ വായ്പാ സംഘങ്ങളിൽ മാത്രം തുടർച്ചയായ മൂന്ന് തവണ എന്നാക്കി. ഭിന്നശേഷിക്കാർക്ക് നിലവിൽ സഹകരണ സംഘങ്ങളിൽ നിയമനത്തിന് ഉൺായിരുന്ന മൂന്ന് ശതമാനം സംവരണം എന്നത് നാല് ശതമാനമായി ഉയർത്തിയിട്ടുൺ്.
സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി കോമൺ സോഫ്ട്‌വെയർ ഏർപ്പെടുത്തി, അതിനൊപ്പം ഭരണസമിതിയിൽ യുവാക്കൾക്ക് സംവരണവും ഉറപ്പാക്കിയിട്ടുൺ്. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുൺ്.
സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുൺന്ന പൊതുവായ അഭിപ്രായത്തെ തുടർന്ന് അക്കാര്യം ഒഴിവാക്കിയാണ് ബില്ല് അവതരിപ്പിച്ചത്. സഹകരണസംഘങ്ങളിലെ നിയമനത്തിനായി രൂപീകരിച്ചിട്ടുള്ള സഹകരണ പരീക്ഷാ ബോർഡ് നിലവിൽ സഹകരണ വായ്പാ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനങ്ങളാണ് നടത്തിവരുന്നത്. ഇനി മുതൽ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനം നടത്തുന്നത് പരീക്ഷാ ബോർഡായിരിക്കും.
യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങൾക്കായി പുനരുദ്ധാരണ നിധിയും ഏർപ്പെടുത്തിയിട്ടു്.
പ്രധാനപ്പെട്ട ഭേദഗതി നിർദ്ദേശങ്ങൾ
1. വകുപ്പ് 2 നിർവ്വചനങ്ങളിൽ – കമ്പ്യൂട്ടറൈസ്ഡ് ആഡിറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ആഡിറ്റ്, സംഘങ്ങൾക്ക് പൊതു സോഫ്റ്റ് വെയർ, സംഘങ്ങളുടെ കൺസോർഷ്യം, യുവ സഹകരണ സംഘങ്ങൾ, സോഷ്യൽ സഹകരണ സംഘങ്ങൾ എന്നിവ സംബന്ധിച്ച് പുതിയ നിർവ്വചനങ്ങൾ ഉൾപ്പെടുത്തുകയും ഫെഡറൽ സംഘങ്ങൾ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, പ്രാഥമിക വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവ്വചനങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊൺു വന്നു.
2. വകുപ്പ് 3 ലെ ഭേദഗതി രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തിയെ നിയമിക്കാമെന്നതിനെ സംസ്ഥാന സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്ന മാറ്റം വരുത്തി.
3. വകുപ്പ് 7 ലെ ഭേദഗതി പുതുതായി വായ്പാ സംഘങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക ഓഹരി മൂലധനമായി കുറഞ്ഞത് 2,50,000/ രൂപയും വായ്പേതര സംഘങ്ങൾക്ക് 1,00,000/ രൂപയും സ്വരൂപിക്കണമെന്ന് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി. ദുർബല വിഭാഗത്തിൽപ്പെടുന്ന പട്ടിക ജാതി/പട്ടിക വർഗ്ഗം, വനിത, സ്‌കൂൾ/ കോളേജ്, പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങൾ പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങൾ, മത്സ്യം, ട്രാൻസ്ജെൻഡേഴ്സ് എന്നി വിഭാഗങ്ങളിലുള്ള സഹകരണ സംഘങ്ങൾക്ക് മേൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓഹരി മൂലധനം വേണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കിയിട്ടുൺ്. ഒരു സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിച്ചാൽ ആയത് രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നിലവിലെ 90 ദിവസം എന്നത് 60 ദിവസമാക്കി. അപേക്ഷ നിരസിക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കുന്നതിനുള്ള 7 ദിവസം എന്ന കാലയളവ് 15 ദിവസമാക്കി.
4. വകുപ്പ് 8എ യിലെ ഭേദഗതി പ്രകാരം അപ്പെക്സ് സംഘങ്ങളിലും സെൻട്രൽ സംഘങ്ങളിലും പ്രാഥമിക സംഘങ്ങളെ അഫിലിയേറ്റ് ചെയ്യുന്നതിന് അപേക്ഷ നൽകിയാൽ 60 ദിവസത്തിനകം അംഗത്വം നൽകണമെന്നത് 45 ദിവസമായി കുറവ് വരുത്തി.
5. വകുപ്പ് 14 ലെ ഭേദഗതി പ്രകാരം നിലവിലുള്ള സംഘങ്ങളുടെ അമാൽഗമേഷൻ, ആസ്തി ബാധ്യതയുടെ കൈമാറൽ, സംഘങ്ങളുടെ വിഭജനം എന്നിവയോടൊപ്പം സംഘങ്ങളുടെ സംയോജനം (മെർജർ) എന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു. മൾട്ടിസ്റ്റേറ്റ് സഹകരണ നിയമത്തിൽ പുതുതായി വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നിയമ പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ മറ്റൊരു സഹകരണ സംഘവുമായി മാത്രമേ കൂട്ടിച്ചേർക്കുവാൻ കഴിയുകയുള്ളൂ എന്ന ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിർദ്ദശ പ്രകാരം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ മേൽ വകുപ്പ് പ്രകാരമുള്ള തീരുമാനമെടുക്കുന്നതിന് 2/3 ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്ന് ഭേദഗതി വരുത്തി.
6. വകുപ്പ് 14 (എഎ) ലെ ഭേദഗതി നിലവിലുള്ള വ്യവസ്ഥ പ്രകാരം ഒരു സഹകരണ സ്ഥാപനത്തിന്റെ കീഴിൽ നിലവിലുള്ള ഏത് നിയമപ്രകാരവും സബ്സിഡിയറി സ്ഥാപനങ്ങൾ ആരംഭിക്കാവുന്നതാണ്. ടി ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ സബ്സിഡിയറി സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് കഴിയുകയില്ലാ എന്ന് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ നിലവിലുള്ള സബ്സിഡിയറി സ്ഥാപനങ്ങൾക്ക് അതാത് സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മാത്രം ധനസഹായം നൽകുന്നതിനും ഇത്തരത്തിൽ നൽകപ്പെടുന്ന ധനസഹായം ഓഡിറ്റിന് വിധേയമാണെന്നും വ്യവസ്ഥ ചെയ്തു. സബ്സിഡിയറി സ്ഥാപനത്തിന്റെ കണക്കുകൾ സംഘത്തിന്റെ പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും വ്യവസ്ഥ ചെയ്തിട്ടുൺ്.
14 (എഎ) വ്യവസ്ഥ പ്രകാരം സബ്സിഡിയറി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് മാതൃസംഘത്തിന്റെ പ്രവർത്തന മൂലധനം സബ്സിഡിയറി സ്ഥാപനത്തിലേക്ക് വകമാറ്റുകയും ഇതിലൂടെ മാതൃസംഘത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ അപകടപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
7. വകുപ്പ് 14 (ബി) ലെ ഭേദഗതി സംഘങ്ങളിലെ പാർട്ണർഷിപ്പ് പ്രകാരം പൊതുസംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ, പ്രസ്തുത സംരംഭങ്ങൾ സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് സംഘങ്ങളുടെ പൊതുയോഗം അംഗീകരിക്കണമെന്നും പ്രസ്തുത പ്രൊജക്ടുകൾ രജിസ്ട്രാർ മുഖാന്തിരം സർക്കാരിൽ സമർപ്പിച്ച് അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകൾ ആഡിറ്റിന് വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടു്. കൂടാതെ ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുതാല്പര്യാർത്ഥം ധനസമാഹരണം നടത്തുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി.
8. വകുപ്പ് 16 ലെ ഭേദഗതി യുവസംഘങ്ങളിൽ വോട്ടവകാശമുള്ള അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി 45 വയസ്സായി നിജപ്പെടുത്തി, ഈ പ്രായപരിധിക്കുശേഷം പ്രസ്തുത അംഗങ്ങൾക്ക് നോമിനൽ/അസോസിയേറ്റ് അംഗങ്ങളായി തുടരുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
9. വകുപ്പ് 18 ലെ ഭേദഗതി സംഘങ്ങളിലെ നോമിനൽ/അസോസിയേറ്റ് അംഗങ്ങൾക്ക് ബൈലോ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ ലഭിക്കുന്നതിനുള്ള അവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു.
10. വകുപ്പ് 19 ലെ ഭേദഗതി സംഘങ്ങൾ ബൈലോ ഭേദഗതിയിലൂടെ വ്യക്തിഗത ഓഹരി മൂലധനം ഉയർത്തുന്ന സാഹചര്യങ്ങളിൽ അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഓഹരിമൂലധനം അടച്ചുതീർക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയും അതിലൂടെ അംഗത്വവും അവകാശങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു.
11. വകുപ്പ് 19 (ബി) ലെ ഭേദഗതി സംഘാംഗങ്ങൾക്ക് സംഘവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനുള്ള അവകാശത്തിൽ ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹവും ന്യൂനതാപരിഹരണ റിപ്പോർട്ടും കൂടി ഉൾപ്പെടുത്തി.
12. വകുപ്പ് 20 ലെ ഭേദഗതി ക്ലാസ് (ഡി) പ്രകാരം ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കൊപ്പം ഭാരവാഹികൾക്കെതിരായ അവിശ്വാസപ്രമേയത്തിലും പങ്കെടുക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
13. വകുപ്പ് 22 ലെ ഭേദഗതി അർബൻ ബാങ്കിലെ ഒരു വ്യക്തിഗത അംഗത്തിന് എടുക്കാവുന്ന പരമാവധി ഓഹരി മൂലധനം ബാങ്കിന്റെ അടച്ചുതീർത്ത ആകെ ഓഹരിമൂലധനത്തിന്റെ 5 ശതമാനത്തിൽ അധികരിക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത ഭേദഗതി ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥ പ്രകാരം ഉൾപ്പെടുത്തി.
14. വകുപ്പ് 26 ലെ ഭേദഗതി മരണമടഞ്ഞ ഒരു അംഗം സംഘത്തിന്റെ കടങ്ങൾക്ക് ടിയാളുടെ മരണശേഷം രൺ് വർഷം കൂടി ബാദ്ധ്യതപ്പെട്ടിരിക്കും എന്ന വ്യവസ്ഥ മൂന്ന് വർഷമായി ഉയർത്തുകയും പ്രസ്തുത വ്യവസ്ഥ മുൻ അംഗങ്ങൾക്ക് കൂടി ബാധകമാക്കി.
15. വകുപ്പ് 28 ലെ ഭേദഗതി ഉപവകുപ്പ് (1) നുശേഷമുള്ള 3 -ാം ക്ലിപ്ത നിബന്ധനയിൽ സംഘം കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പുകൾ വാർഡ് അടിസ്ഥാനത്തിൽ നടത്താൻ പാടുള്ളതല്ല എന്നത് പ്രാഥമിക കാർഷിക വായ്പ സംഘങ്ങളും മറ്റ് പ്രാഥമിക സംഘങ്ങളും എന്ന് ഭേദഗതി ചെയ്യ്തു
ഉപവകുപ്പ് (1 സി) പ്രകാരം നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 10,000 രൂപ നിക്ഷേപം ഉായിരിക്കണമെന്നത് 25,000 രൂപയാക്കി. ഭേദഗതി ചെയ്യ്തു.
ഉപവകുപ്പ് (1 സി) ക്കുശേഷം ഉപവകുപ്പ് (1 സി എ) ആയി സംഘങ്ങളിലെ ഭരണസമിതിയിലേക്ക് വനിതാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വനിതയും പൊതുമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിയും 40 വയസ്സിൽ അധികരിക്കാത്ത വ്യക്തിയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപവകുപ്പ് (1 ജി) യിൽ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് വിദഗ്ദ്ധരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി രൺ് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്ന നിലവിലുള്ള വ്യവസ്ഥയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ ബാങ്കിംഗ് മേഖലയിലെ പരിചയസമ്പന്നത എന്നത് വ്യക്തത വരുത്തി ഭേദഗതി ചെയ്യുന്നു. ഇതിലൂടെ ബാങ്കിംഗ് മേഖലയിലെ പരിചയം എന്നതിൽ വിവിധ സഹകരണബാങ്കുകളിലെ ഓഫീസർ തസ്തികയിലുള്ള പ്രവർത്തി പരിചയവും പരിഗണിക്കുന്നതിന് കഴിയുന്നതാണ്.
ഉപവകുപ്പ് (2) നുശേഷം പുതുതായി ഉപവകുപ്പ് (2എ) ആയി തുടർച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
ഉപവകുപ്പ് (3) നുശേഷമുള്ള ക്ലിപ്ത നിബന്ധനയിൽ ഒരു വ്യക്തി ഒരേ തരത്തിലുള്ള ഒന്നിലധികം സംഘങ്ങളിൽ ഭരണസമിതി അംഗമാകാൻ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം വ്യത്യസ്ത തരത്തിലുള്ള രൺിലധികം സംഘങ്ങളിൽ ഭാരവാഹി ആകാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
16. വകുപ്പ് 28 (എബി) ലെ ഭേദഗതി ഉപവകുപ്പ് (2) ൽ ഒരു സംഘത്തിന്റെ ഭരണസമിതിയ്ക്ക് അവിശ്വാസ പ്രമേയത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പുറത്താക്കുന്നതിനുള്ള വ്യവസ്ഥയിൽ മറ്റൊരു സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ കൂടി പുറത്താക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു.
17. വകുപ്പ് 28 (ബി) ലെ ഭേദഗതി ഉപവകുപ്പ് (1) ൽ സംസ്ഥാന സഹകരണ യൂണിയന്റെയും സർക്കിൾ സഹകരണ യൂണിയനുകളുടെയും ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മീഷന്റെ ചുമതലയിൽ ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു.
18. വകുപ്പ് 29 ലെ ഭേദഗതി ഉപവകുപ്പ് (1) ലെ നിലവിലെ ക്ലാസ് (സിഇ) ക്കു പകരമായി സംഘങ്ങളുടെ വാർഷിക പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാദ്ധ്യതകൾ സമർപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിലേക്കായി കുടുംബാംഗങ്ങൾ എന്നത് ഭാര്യ, ഭർത്താവ്, ദത്തെടുക്കപ്പെട്ടതുൾപ്പെടെയുള്ള കുട്ടികൾ, അച്ഛൻ, അമ്മ എന്ന് വ്യക്തത വരുത്തി
19. വകുപ്പ് 31 ലെ ഭേദഗതി ഉപവകുപ്പ് (3) ൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനോ വോട്ട് ചെയ്യുന്നതിനോ പാടില്ല എന്ന വ്യവസ്ഥയോടൊപ്പം ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും പങ്കെടുക്കാൻ പാടില്ല എന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തുന്നു.
20. വകുപ്പ് 32 ലെ ഭേദഗതി ഉപവകുപ്പ് (1) ൽ ക്ലാസ് (ബിഎ) ആയി സംഘത്തിനെതിരെ നടപടി സ്വീകരിക്കുന്ന വ്യവസ്ഥകളിൽ വകുപ്പ് 76 പ്രകാരമുള്ള ഉത്തരവുകൾ നടപ്പാക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തുന്നത് ഒരു കാരണമായി ഉൾപ്പെടുത്തുന്നു. ക്ലാസ് (ഡി) യിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങൾ ടി സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ക്ലാസ് (ഇ) യിൽ വകുപ്പ് 32 പ്രകാരം പിരിച്ചുവിടപ്പെട്ട് ഭരണസമിതി അംഗങ്ങൾക്കുള്ള അയോഗ്യത രൺ് ടേം എന്നുള്ളത് ഒരു ടേം എന്ന് ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് (4) ൽ അഡ്മിനിസ്ട്രേറ്റർ/അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകുന്ന അംഗത്വം തുടർന്ന് വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
21. വകുപ്പ് 33 ലെ ഭേദഗതി ഉപവകുപ്പ് (1) ക്ലാസ് (ബി) യിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങൾ ടി സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (2) ൽ അഡ്മിനിസ്ട്രേറ്റർ/അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകുന്ന അംഗത്വം തുടർന്ന് വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
22. വകുപ്പ് 34 നുശേഷം വകുപ്പ് 34 എ പുതുതായി കൂട്ടിചേർക്കുന്നു. ഉപവകുപ്പ് (1) പ്രകാരം എല്ലാ സഹകരണ സംഘങ്ങളും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള അക്കൗൺിംഗ് തത്വങ്ങൾ പ്രകാരമുള്ള കണക്കുകൾ ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് രീതിയിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നു. ഉപവകുപ്പ് (2) പ്രകാരം സംഘങ്ങൾക്ക് പൊതു സോഫ്റ്റ് വെയർ ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തുന്നു. ഉപവകുപ്പ് (3) പ്രകാരം സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ സോഫ്റ്റ് വെയർ സംബന്ധിച്ച സാങ്കേതിക വിദഗ്ദ്ധരുടെ ഒരു സാങ്കേതിക വിഭാഗം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
23. വകുപ്പ് 36 എ ലെ ഭേദഗതി ഗഹാൻ സംബന്ധിച്ച വ്യവസ്ഥകളിൽ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാൻ സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഗഹാൻ സമ്പ്രദായത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നു.
24. വകുപ്പ് 56 ലെ ഭേദഗതി നിലവിൽ ഉപവകുപ്പ് (2) (സിസി) പ്രകാരം സംഘത്തിന്റെ ബൈലോ വ്യവസ്ഥ പ്രകാരം ലാഭവിഭജനം നടത്തേൺ ഇനമായി ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫൺ് നിയമപ്രകാരം ലാഭവിഭജനം നടത്തേൺ വിഭാഗമായ ഉപവകുപ്പ് (1) ൽ ക്ലാസ് (ഡി) ആയി ഉൾപ്പെടുത്തുന്നു.
25. വകുപ്പ് 56എ ലെ ഭേദഗതി നിലവിലെ വകുപ്പിൽ ക്ലിപ്ത നിബന്ധനയായി സംഘങ്ങൾ ലേല നടപടിയിലൂടെ സ്വരൂപിക്കുന്ന ആസ്തികൾ നിശ്ചിത കാലയളവിന് ശേഷം ആവശ്യമെങ്കിൽ സംഘത്തിന്റെ തനത് ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്ന വ്യവസ്ഥ കൂട്ടിച്ചർക്കുന്നു.
26. വകുപ്പ് 57സി ലെ ഭേദഗതി ഉപ വകുപ്പ് (1) ൽ കൺസോർഷ്യത്തിന് വായ്പ നൽകുന്ന വ്യവസ്ഥയിൽ പൊതു ആവശ്യത്തിനായി എന്ന വ്യവസ്ഥ കൂടു കൂട്ടിച്ചേർക്കുന്നു.
27. വകുപ്പ് 59 ലെ ഭേദഗതി വകുപ്പിലെ ഉപവകുപ്പുകൾ ക്രമീകരിച്ച് ഉപവകുപ്പ് (3) ആയി വ്യക്തികൾക്ക് കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാൽ പ്രസ്തുത നിയമലംഘനത്തിന് സംഘത്തിന്റെ ചീഫ് എക്സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നും ആയതിന് നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
28. വകുപ്പ് 59 എ പുതുതായി കൂട്ടിച്ചേർക്കുന്നു സംഘങ്ങൾ വസ്തു ഈടിൻമേൽ നൽകുന്ന വായ്പകൾക്ക് 10 ലക്ഷം വരെ സംഘം ഭരണസമിതി നിശ്ചയിക്കുന്ന സംഘം ഉദ്യോഗസ്ഥർ വാല്യുവേഷൻ നിശ്ചയിക്കണമെന്നും 10 ലക്ഷത്തിൽ അധികരിച്ച വായ്പകൾക്ക് ചീഫ് എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള രൺ് സംഘം ഉദ്യോഗസ്ഥരും, രൺ് ഭരണസമിതി അംഗങ്ങളും ഒരു സ്വതന്ത്ര വാല്യുവറും ഉൾപ്പെടുന്ന 5 അംഗ സമിതി വാല്യുവേഷൻ നിശ്ചയിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു.
29. വകുപ്പ് 59 ബി പുതുതായി കൂട്ടിച്ചേർക്കുന്നു സംഘം ആവശ്യത്തിലേക്കായി സംഘം ഫൺ് ഉപയോഗിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതിന് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
30. വകുപ്പ് 63 ലെ ഭേദഗതി ഉപവകുപ്പ് 4 ലെ ആദ്യത്തെ ക്ലിപ്ത നിബന്ധനയ്ക്കു ശേഷം ആദായനികുതി കണക്കുകൾ സമർപ്പിക്കേൺ കണക്കുകൾ സംഘങ്ങൾക്ക് സാമ്പത്തിക വർഷം അവസാനിച്ച് 3 മാസങ്ങൾക്കകം സഹകരണ ആഡിറ്റർമാർ ആദായനികുതിയ്ക്കായി സമർപ്പിക്കേൺ സ്റ്റേറ്റ്മെന്റ് സാക്ഷ്യപ്പെടുത്തി നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നു.
നിലവിലെ ഉപവകുപ്പ് (9) ഉം ആയതിന്റെ ക്ലിപ്ത നിബന്ധനയ്ക്കും പകരമായി എല്ലാ സഹകരണ സംഘങ്ങളും സർക്കാർ അംഗീകരിച്ച് നൽകുന്ന പദ്ധതിക്ക് വിധേയമായി സഹകരണ ആഡിറ്റ് ഡയറക്ടർ നിയോഗിക്കുന്ന ആഡിറ്റർമാരുടെ ടീം ആഡിറ്റ് നടത്തണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നു. സംഘങ്ങളിൽ ടീം ആഡിറ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനാണ് പ്രസ്തുത ഭേദഗതി ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലെ ഉപവകുപ്പ് (10) പകരമായി എല്ലാ അപ്പെക്സ് സംഘങ്ങളും അർബൻ ബാങ്കുകളുടെയും സാമ്പത്തിക ആഡിറ്റ് ആഡിറ്റ് ഡയറക്ടർ അംഗീകരിച്ച് നൽകുന്ന പാനലിൽ നിന്നുള്ള ആഡിറ്റിംഗ് ഫേം നിർവ്വഹിക്കണമെന്നും മേൽ സംഘങ്ങളുടെ ഭരണപരമായ ആഡിറ്റ് വകുപ്പുതല ആഡിറ്റർമാർ നിർവ്വഹിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരമുള്ള ആഡിറ്റുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആഡിറ്റ് ടീം ഇക്കാര്യത്തിൻമേൽ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി സഹകരണ ആഡിറ്റ് ഡയറക്ടർക്കും രജിസ്ട്രാർക്കും സമർപ്പിക്കേൺതാണെന്നും ഇത്തരത്തിലുള്ള പ്രത്യേക റിപ്പോർട്ട് ലഭ്യമായാൽ രജിസ്ട്രാർ നേരിട്ടും ആഡിറ്റ് ഡയറക്ടർ രജിസ്ട്രാറുമായും കൂടിയാലോചിച്ചും വകുപ്പ് 68 എ പ്രകാരം നിയമിച്ചിട്ടുള്ള വിജിലൻസ് ഓഫീസർക്ക് വിശദപരിശോധനയ്ക്കായി സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നിലവിലെ ഉപവകുപ്പ് (12) നുശേഷം പുതുതായി ഉപവകുപ്പ് (12 എ) ആയി ഒരു ആഡിറ്റ് സ്ഥാപനമോ ആഡിറ്റർമാരുടെ ടീമോ ഒരു സംഘത്തിൽ തുടർച്ചയായി രൺ് തവണയിലധികം ആഡിറ്റ് നടത്തുവാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
31. വകുപ്പ് 64 ലെ ഭേദഗതി ഉപവകുപ്പ് (1) നുശേഷം ക്ലിപ്ത നിബന്ധനകൾ ചേർക്കുന്നു. ആയതിൽ ഒന്നാം ക്ലിപ്ത നിബന്ധനയായി സംഘങ്ങളിലെ കണക്കുകൾ പൊതു സോഫ്റ്റ് വെയറോ രജിസ്ട്രാർ അംഗീകരിച്ച സോഫ്റ്റ് വെയർ മുഖേനയോ തയ്യാറാക്കേൺതാണെന്നും ഇത്തരം സംഘങ്ങളുടെ ആഡിറ്റ് എന്നതിൽ ഇൻഫർമേഷൻ സിസ്റ്റം, സോഫ്റ്റ് വെയറിന്റെയും ഹാർഡ് വെയറിന്റെയും പരിശോധന എന്നതും ഉൾപ്പെടുന്നു എന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നു. രൺാം ക്ലിപ്ത നിബന്ധനയായി സോഫ്റ്റ് വെയറിലോ, ഹാഡ് വെയറിലോ ഇൻഫർമേഷൻ സിസ്റ്റത്തിലോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കൺെത്തിയാൽ സഹകരണ സംഘം രജിസ്ട്രാർക്കും സഹകരണ ആഡിറ്റ് ഡയറക്ടർക്കും റിപ്പോർട്ട് ചെയ്യേൺതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു.
ക്ലിപ്തനിബന്ധന 3 ആയി (1) (2) ക്ലിപ്തനിബന്ധന പ്രകാരം റിപ്പോർട്ട് ചെയ്യുന്ന ക്രമക്കേടുകൾ സഹകരണസംഘം രജിസ്ട്രാർ നേരിട്ടോ ആഡിറ്റ് ഡയറക്ടർ രജിസ്ട്രാറുമായി കൂടിയാലോചിച്ചോ പരിശോധനയ്ക്കായി പോലീസിനെയോ വിജിലൻസ് ഓഫീസർക്കോ റിപ്പോർട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് 4(എ), 4(ബി), 5 എന്നിവ പ്രകാരം സംഘങ്ങളിൽ ആഡിറ്റ് നടത്തി റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സമയക്രമം പുനക്രമീകരിക്കുന്നു. നിലവിലുള്ള ഉപവകുപ്പ് 5 നുശേഷം ഉപവകുപ്പ് 5(എ) ആയി ആഡിറ്റ് പൂർത്തീകരിച്ച് ആഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട ആഡിറ്റർമാർ ഭരണസമിതി അംഗങ്ങളുമായി ആഡിറ്റ് ന്യൂനത സംബന്ധിച്ച് ചർച്ച ചെയ്യുകയും ന്യൂനതകൾ സംബന്ധിച്ച മറുപടി ലഭ്യമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ ഉപവകുപ്പ് (9) ലെ വ്യവസ്ഥക്കുപകരമായി സംഘങ്ങളുടെ ആഡിറ്റിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യം ശ്രദ്ധയിൽപ്പെട്ടാൽ ഭരണസമിതി ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേൺതും ആഡിറ്റ് റിപ്പോർട്ടും പരിഹരണ റിപ്പോർട്ടും പൊതുയോഗത്തിന് മുമ്പാകെ സമർപ്പിക്കേൺതുമാണ്. ഇപ്രകാരമുള്ള ന്യൂനതകൾ പരിഹരിക്കുന്നതിന് ഭരണസമിതി തുടർനടപടികൾ സ്വീകരിക്കേതും തുടർന്നുള്ള ജനറൽ ബോഡി യോഗങ്ങളിൽ പ്രസ്തുത ന്യൂനതകൾ പരിഹരിച്ച റിപ്പോർട്ട് സമർപ്പിക്കേൺതുമാണ്. കൂടാതെ കമ്മിറ്റി സ്വീകരിച്ച നടപടി റിപ്പോർട്ട് ജനറൽ ബോഡി കൂടിയ തീയതിക്കുശേഷം 15 ദിവസത്തിനുള്ളിൽ ആഡിറ്റ് ഡയറക്ടർക്കും സഹകരണസംഘം രജിസ്ട്രാർക്കും സമർപ്പിക്കേൺതാണ്. ഉപവകുപ്പ് 10 നുശേഷം ക്ലിപ്ത നിബന്ധനയായി സഹകരണ ആഡിറ്റ് ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തിയ ആഡിറ്ററോ ഏതെങ്കിലും ഒരു സംഘത്തിൽ ഏതെങ്കിലും ഒരു വ്യക്തി നിയമനടപടികളിൽ നിന്ന് ഒഴിവാകുന്നതിനായി സംഘം രേഖകളിൽ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ രജിസ്ട്രാറുമായോ രജിസ്ട്രാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനുമായോ കൂടിയാലോചന നടത്തി പോലീസിനോ വിജിലൻസ് ഓഫീസർക്കോ സമർപ്പിക്കുന്നതിനായി നിയന്ത്രണ ഉദ്യോഗസ്ഥന് സമർപ്പിക്കേതാണെന്നും വ്യവസ്ഥ ചെയ്യുന്നു.
32. വകുപ്പ് 65 ലെ ഭേദഗതി ഉപവകുപ്പ് (1) ക്ലാസ് സി യുടെ ഭേദഗതിയായി സംഘങ്ങളിൽ 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നതിനുള്ള വ്യവസ്ഥയിൽ ഭരണസമിതി അംഗങ്ങളുടെ ഭൂരിപക്ഷമോ മൊത്തം അംഗങ്ങളുടെ 1/3 ലോ അല്ലെങ്കിൽ സംഘം പൊതുയോഗത്തിന്റെ ക്വാറമോ ഏതാണോ കുറവ് അത്രയും അംഗങ്ങളുടെ അപേക്ഷയിൻമേൽ എന്ന് ഭേദഗതി ചെയ്യുന്നു. ക്ലാസ് ഇ ആയി അന്വേഷണ ഉദ്യോഗസ്ഥൻ എന്നത് അന്വേഷണ ഉദ്യോഗസ്ഥർ എന്ന് ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് (2) നിലവിലെ ക്ലാസ് സി ക്കുശേഷം ക്ലാസ് ഡി ആയി 65 വകുപ്പ് പ്രകാരമുള്ള പരിശോധനയുടെ ഭാഗമായി ബന്ധപ്പെട്ടവരെ നേരിൽ കേൾക്കൽ കൂടി ഉൾപ്പെടുത്തുന്നു.
നിലവിലെ ഉപവകുപ്പ് 2 നുശേഷം ഉപവകുപ്പ് 2 എ യും ക്ലിപ്തനിബന്ധനയും കൂട്ടി ചേർക്കുന്നു. ഇതിലൂടെ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രമക്കേട് നടത്തിയ തുകയും നഷ്ടോത്തരവാദിത്വവും നിർണ്ണയിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. അന്വേഷണത്തിൽ ക്രിമിനൽ നടപടിക്രമം പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നപക്ഷം ഒരു പ്രത്യേക റിപ്പോർട്ട് തയ്യാറാക്കേൺതും രജിസ്ട്രാർക്ക് സമർപ്പിക്കേതും രജിസ്ട്രാർ ആയത് ഉടൻ തന്നെ പോലീസിനോ വിജിലൻസ് ഓഫീസർക്കോ വിശദപരിശോധനയ്ക്കായി കൈമാറേൺതാണ്. ഉപവകുപ്പ് 5 ൽ അന്വേഷണ കാലാവധി 6 മാസം എന്നത് 4 മാസമായി ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് 6 നുശേഷം ഉപവകുപ്പ് 7 കൂട്ടിച്ചേർത്ത് അന്വേഷണത്തിൽ ക്രമക്കേട്, പണാപഹരണം, ആസ്തി ബാദ്ധ്യതകൾ നഷ്ടപ്പെടുത്തൽ എന്നിവ വെളിവായാൽ ഇത്തരത്തിൽ സംഘത്തിനുൺായ നഷ്ടം ഈടാക്കുന്നതിന് രജിസ്ട്രാറോ രജിസ്ട്രാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ നഷ്ടം തിട്ടപ്പെടുത്തി പ്രസ്തുത നഷ്ടം ഈടാക്കുന്നതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കേൺതാണ്
33. വകുപ്പ് 66 ലെ ഭേദഗതി അപ്പെക്സ്, സെൻട്രൽ, ഫെഡറൽ സൊസൈറ്റികളിൽ പരിശോധന നടത്തുന്നതിനായി പ്രത്യേക ഇൻസ്പെക്ഷൻ ടീം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
34. വകുപ്പ് 66 എ ലെ ഭേദഗതി പുതുതായി ക്ലിപ്തനിബന്ധന കൂട്ടി ചേർത്ത് സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി സർക്കാർ തലത്തിൽ പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു
35. വകുപ്പ് 66 സി ലെ ഭേദഗതി ഉപവകുപ്പ് (2) ആയി വായ്പാ പ്രവർത്തനം നടത്തുന്ന എല്ലാ സഹകരണ സംഘങ്ങളും ആയത് സംബന്ധിച്ച ത്രൈമാസ റിപ്പോർട്ട് രജിസ്ട്രാർക്ക് സമർപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു, ആയത് വീഴ്ച വരുത്തുന്നവർക്കെതിരെ 10000 രൂപ വരെ പിഴ ഈടാക്കുന്നുള്ള വ്യവസ്ഥ ചെയ്യുന്നു
36. വകുപ്പ് 68 ബി നിലവിലെ വകുപ്പ് 68 എ ക്കുശേഷം വകുപ്പ് 68 ബി ആയി പുതുതായി കൂട്ടിച്ചേർക്കുന്നു. 1860 ലെ ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരമോ 1988 ലെ അഴിമതി നിരോധന നിയമപ്രകാരമോ ഉള്ള കുറ്റകൃത്യങ്ങൾ സഹകരണ സംഘങ്ങളിൽ നടന്നതായി ബോദ്ധ്യപ്പെട്ടാൽ സർക്കാരോ രജിസ്ട്രാർക്കോ ആയത് തുടർ അന്വേഷണം നടത്തുന്നതിനായി പോലീസിനോ വിജിലൻസിനോ നൽകാവുന്നതാണെന്നും അഴിമതി നിരോധന പ്രകാരമുള്ള കേസുകളിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതിന് അധികാരം സർക്കാരിനും രജിസ്ട്രാർക്കും ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു.
37. വകുപ്പ് 69 ലെ ഭേദഗതി തർക്കം എന്നതിന്റെ നിർവചനത്തിൽ വകുപ്പ് 14 എഎ, 14 ബി എന്നിവ പ്രകാരം രൂപീകരിക്കുന്ന സ്ഥാപനങ്ങളും ഉൾപ്പെടുന്നതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു.
38. വകുപ്പ് 69 എ ലെ ഭേദഗതി എല്ലാ സഹകരണസ്ഥാപനങ്ങളുടെ സേവനം സംബന്ധമായ പരാതികൾ ഓംബുഡ്സ്മാന് പരിഗണിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.
39. വകുപ്പ് 70 ലെ ഭേദഗതി പ്രകാരം സാമ്പത്തിക വിഷയത്തിലുള്ള ആർബിട്രേഷൻ കേസുകൾ 1 വർഷ കാലയളവിനുള്ളിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥചെയ്യുന്നു.
40. വകുപ്പ് 70 എ യിലെ ഭേദഗതി ഉപവകുപ്പ് (2) ഭേദഗതി ചെയ്ത് അർബിട്രേഷൻ കോടതികളിലെ പ്രിസൈഡിംഗ് ആഫീസറായി ജുഡീഷ്യൽ സർവ്വീസിലെ മുൻസിഫി മജിസ്ട്രേറ്റോ അതിൽ മുകളിൽ ഉള്ള ഉദ്യോഗസ്ഥനോ ആവണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
41. വകുപ്പ് 80 ലെ ഭേദഗതി ഉപവകുപ്പ് (3) ൽ ഭേദഗതി വരുത്തി സഹകരണ സംഘങ്ങളിലെ നിയമനങ്ങൾ ക്രമീകരിക്കുന്നതിന് മുൻപായി ചട്ടത്തിൽ ഉൾപ്പെടുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗാർത്ഥിയുടെ സ്വഭാവും മുൻകാല ചരിത്രവും പോലീസ് വെരിഫിക്കേഷനിലൂടെ പരിശോധിക്കുവാൻ വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (5) പ്രകാരം ഭിന്നശേഷി സംവംരണം 3 ശതമാനത്തിൽ നിന്നും 4 ശതമാനമായി ക്രമീകരിക്കുന്നു.
42. വകുപ്പ് 80എ ലെ ഭേദഗതി പ്രകാരം സംസ്ഥാന സഹകരണ യൂണിയനിലെ ജീവനക്കാരേയും സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയൽ ഉൾപ്പെടുത്തും.
43. വകുപ്പ് 80ബി ലെ ഭേദഗതിയിലൂടെ എല്ലാവിധ സഹകരണ സംഘങ്ങളിലേയും ബോർഡുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും ജൂനിയർ ക്ലർക്ക് മുതൽ മുകളിലേയ്കുള്ള തസ്തികകളുടെ നിയമനം സംസ്ഥാന സഹകരണ പരീക്ഷാ ബോർഡിനെ ചുമതലപ്പെടുത്തുന്നു.
44. വകുപ്പ് 94 ലെ ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകളായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പിഴത്തുക കാലോചിമായി വർദ്ധിപ്പിക്കുന്നു.
45. വകുപ്പ് 106എ ആയി പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നു. സഹകരണ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധുമുട്ടുകൾ നേരിട്ടാൽ നിയമത്തിന്റെ പൊതുവായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാത്ത വിധം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ആവശ്യമായ ഭേദഗതി, ഈ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന് ആവശ്യമെങ്കിൽ രൺ് വർഷകാലയളവിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു.
46. ഷെഡ്യുൾ (1) ലെ ഭേദഗതി വനിതാഫെഡ്, ടൂർ ഫെഡ്, ലേബർ ഫെഡ്, ഹോസ്പിറ്റൽ ഫെഡ് എന്നിവിടങ്ങളിലെ നിയമനം കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി നടത്തുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു.