Revised Rate of Interest on Deposits in Primary Co-operative Societies

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും, ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

 

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 6%.

• 46 ദിവസം മുതൽ 90 ദിവസം വരെ 6.50%.

• 91 ദിവസം മുതൽ 179 ദിവസം വരെ 7.50%.

• 180 ദിവസം മുതൽ 364 ദിവസം വരെ 7.75%.

• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%.

• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8.75%.

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5.50%.

• 46 ദിവസം മുതൽ 90 ദിവസം വരെ 6%.

• 91 ദിവസം മുതൽ 179 ദിവസം വരെ 6.75%.

• 180 ദിവസം മുതൽ 364 ദിവസം വരെ 7.25%.

• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.

• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75%.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുള്ള പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 6.00%

• 46 ദിവസം മുതൽ 90 ദിവസം വരെ 6 .50%

• 91 ദിവസം മുതൽ 179 ദിവസം വരെ 7 .00 %

• 180 ദിവസം മുതൽ 364 ദിവസം വരെ 7.25 %

• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25 %

• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%.

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം

• 46 ദിവസം മുതൽ 90 ദിവസം വരെ 6 .00 %

• 91 ദിവസം മുതൽ 179 ദിവസം വരെ 6.25 %

• 180 ദിവസം മുതൽ 364 ദിവസം വരെ 6.75 %

• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7.25 %

• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.00 %