സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ സ്വാശ്രയ പെൻഷൻ പദ്ധതി പുനക്രമീകരിച്ച് പരിഷ്കരിക്കുന്നതിന് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് അംഗ സമിതിയെ നിയോഗിച്ചു.
റിട്ടയേർഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രൻ നായർ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെൻഷൻ ബോർഡ് സെക്രട്ടറി അഞ്ജന എസ് കൺവീനറും, പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ, റിട്ടേയർഡ് അഡീഷ ണൽ രജിസ്ട്രാർ കെ വി പ്രശോഭൻ ചാർട്ടേർഡ് അക്കൗണ്ടന്റ് എൻ ബാലസു ബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്.
കമ്മറ്റി മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. സഹകരണ പെൻഷൻകാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.