Medical allowance of co-operative pensioners has been increased

സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർദ്ധിപ്പിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, 500 രൂപയിൽ നിന്ന് 600 രൂപയായും, ഇതര സഹകരണ പെഷൻകാരുടെ മെഡിക്കൽ അലവൻസ് 300 രൂപയിൽ നിന്ന് 500 രൂപയായും കുടുംബ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 250 രൂപയിൽ നിന്ന് 300 രൂപയായുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ആശ്വാസ് പെൻഷൻ 1500 രൂപയിൽ നിന്ന് 1750 രൂപയായി വർദ്ധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ വർദ്ധനവിന് പ്രാബല്യം ഉണ്ടായിരിക്കും.
നിലവിലുള്ള പെഷൻഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക നൽകുക. സഹകരണ ജീവനക്കാരുടെ പെൻഷൻ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി അർധ ജുഡീഷ്യൽ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുന്നതിനായി തീരുമാനിച്ചു. സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.