സഹകരണ നിയമഭേദഗതി : ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സമിതി
സഹകരണ നിയമഭേദഗതിയ്ക്കനുസൃതമായി സഹകരണ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. സഹകരണ സംഘം രജിസ്ട്രാർ കൺവീനറായ 7 അംഗ സമിതിയാവും സമയബന്ധിതമായി ചട്ടങ്ങൾ രൂപപ്പെടുത്തുക. പ്രസ്തുത കമ്മിറ്റിയിൽ 4 അംഗങ്ങൾ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും 3 അംഗങ്ങൾ സഹകരണ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധരുമായിരിക്കും.