മറൈൻ ഡ്രൈവിൽ 9 ദിവസമായി നടന്ന ഒരുമയുടെ പൂരം സഹകരണ എക്സ്പോ സമാപിച്ചു.
വൈവിധ്യമാർന്ന ആശയം ഉൾക്കൊള്ളിച്ച സ്റ്റാളുകൾ കൊണ്ട് സമ്പന്നമായിരുന്നു എക്സ്പോ. ആധുനിക ചികിത്സാരംഗത്ത് മറ്റ് ആശുപത്രികളോട് കിടപിടിക്കപ്പെട്ടു വിധത്തിലുള്ള ന്യൂതന സാങ്കേതികവിദ്യയും വിവിധ ചികിത്സാരീതിയും സഹകരണ ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്നുണ്ട്. മറ്റ് ന്യൂജനറേഷൻ ബാങ്കുകളോട് പൊരുതി നിൽക്കുന്ന വിധത്തിൽ കേരള ബാങ്കിൻ്റെ വളർച്ച. ഇതുപോലെ വിദ്യാഭ്യാസ രംഗത്ത്, മറ്റ് മേഖലകളിൽ ഉൾപ്പെടെ സഹകരണ മേഖലയുടെ ഉയർച്ച വിളിച്ചറിയിക്കുന്ന പ്രവർത്തനങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരുന്നു.
സാധാരണ പ്രദർശന വിപണന പരിപാടികളിൽ നിന്നും വ്യത്യസ്തമായി സഹകരണം എക്സ്പോയിലൂടെ പ്രസാധനം, സിമ്പോസിയം, സെമിനാറുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് അവതരിപ്പിച്ചത്. ജനങ്ങളുടെ കണ്ണിനും കാതിനും ഇമ്പമേകി 9 ദിവസം കൊണ്ട് സഹകരണ മേഖലയുടെ വളർച്ച വിളിച്ചറിയിക്കുന്നതിനോടൊപ്പം ജനങ്ങളെ പുതിയ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാനും സഹകരണ എക്സ്പോയ്ക്ക് സാധിച്ചു.
സഹകരണ എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ‘സഹകരണ എക്സ്പോ 2023 സെമിനാർ പ്രബന്ധ സമാഹരണം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു. സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ സദസ്സിന്റെ ഡോക്യുമെൻ്റിൻ്റെയും മാർഗ്ഗരേഖയുടെയും പ്രകാശനം നടന്നു.
മികച്ച സ്റ്റാളുകൾക്കുള്ള പുരസ്ക്കാരങ്ങൾ, മികച്ച റിപ്പോർട്ടിംഗിനുള്ള മാധ്യമ അവാർഡുകൾ, സേവന ദാതാക്കൾക്കുള്ള പുരസ്കാരം എന്നിവ വിതരണം ചെയ്തു.