ശുചിത്വം സഹകരണം പദ്ധതി
ചൊട്ടയിലെ ശീലം ചുടലവരെ വളരെ അർത്ഥവത്തായ ഒരു പഴഞ്ചൊല്ല്. എന്തുകൊണ്ട് നമ്മുടെ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ ഇങ്ങനെ തുടരുന്നു, സർക്കാരും വിവിധ സംഘടനകളും പരിശ്രമിച്ചിട്ടും ക്ലീൻ കേരള എന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ നിന്നെ തുടരുന്നതെന്ത് ചെറുപ്പം മുതൽ വലിച്ചെറിയൽ സംസ്കാരത്തിൽ വളർന്നുവന്ന മാലിന്യ സംസ്കരണത്തിൽ വലിയ ശ്രദ്ധയൊന്നും നൽകാതെ കടന്നുവന്ന തലമുറകളാണ് ഇപ്പോൾ ഉള്ളത് എന്നത് സത്യമാണ്.
ഇതിന്റെ പരിഹാരം നാടിന്റെ പുതുനാമ്പുകളായ, പ്രതീക്ഷകളായ നമ്മുടെ കുഞ്ഞുങ്ങളിലേക്ക് പുതിയ ശീലം പകർന്നു നൽകിയാൽ നാം പ്രതീക്ഷിക്കുന്നതിലും വേഗത്തിലും ഭംഗിയും മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. ഈ അലോചനയാണ് ശുചിത്വം സഹകരണം എന്ന പദ്ധതിയിലേക്ക് എത്തിച്ചത്.
പുതുനാമ്പുകളായ, പ്രതീക്ഷകളായ നമ്മുടെ കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകിയാൽ നാം പ്രതീക്ഷിക്കുന മാലിന്യ മുക്ത കേരളം സാധ്യമാക്കാൻ കഴിയും
ഇതാണ് ശുചിത്വം സഹകരണമെന്ന പ്രൊജക്ടു മുന്നോട്ടുവയ്ക്കുന്നത്. ഇ-നാട് യുവജന സംഘമാണ് പദ്ധതി നടപ്പാക്കുക. ഇതിനു സാങ്കേതിക സഹകരണം നൽകുന്നത് അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാർട്ട്അപ്പായ ഫോബാണ്.
പ്രൊജക്ടിന്റെ സൂചനകൾ
കോട്ടയം ജില്ലയിൽ ആരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി എത്തിക്കും.
• സഹകരണ വകുപ്പ് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി.
സഹകരണമേഖലയിൽ നിന്നുള്ള സർവ്വീസ് പ്രൊവൈഡർ ഇടനാട് യുവജന സഹകരണ സൊസൈറ്റിയാണ്.
ഓരോ ജൈവമാലിന്യത്തെ കംപോസ്റ്റാക്കി മാറ്റു ന്നതിനുള്ള ഉറവിട മാലിന്യ ബിന്നുകൾ അംഗൻവാടിയിലും സ്കൂളിലും സ്ഥാപിക്കുകയും,മാലിന്യത്തെ എങ്ങനെ ശാസ്ത്രീയമായി
തരംതിരിച്ച് എങ്ങനെ ശാസ്ത്രീയമായി ചെയ്യാമെന്ന് ടീച്ചർക്ക് വിശദമായി പറഞ്ഞു നൽകുന്നു.
മാലിന്യങ്ങൾ അതാത് ബിന്നുകളിലേക്ക് ഇടുന്നതും ദിവസേന കാണുന്ന കുട്ടികൾക്ക് ഒരു ബോധ്യം ലഭിക്കും.
അവരുടെ പഠനസ്ഥലത്ത് സ്ഥാപിതമായിരിക്കുന്ന ബിന്നുകളുടെ പ്രവർത്തനം കാണുകയും വീടുകളിൽ അത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ട കാര്യങ്ങൾ നടപ്പിലാക്കും.
നമ്മൾ തന്നെ സൃഷ്ടിക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന സന്ദേശം കുട്ടികളുടെ മനസ്സിൽ നിറയ്ക്കുക, അതുകൊണ്ടുതന്നെ അവയുടെ ശരിയായ സംസ്കരണവും നമ്മൾ മുൻകൈ എടുത്ത് ചെയ്യണം എന്ന ചിന്തയും വളർത്തും
• ഖരമാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക്, ഇവെയ്റ്റ്, പേപ്പർ തുടങ്ങി വിവിധ തരം മാലിന്യങ്ങൾ – ഒരോ ബാഗിലായി സൂക്ഷിക്കുകയും അത് സമയാസമയങ്ങളിൽ ഹരിതകർമ്മസേനയോട് സഹകരിച്ച് കൊടുത്തുവിടും ‘
കുട്ടികൾ വീടുകളിലും അങ്ങനെ ചെയ്യുന്നതിന് മാതാപിതാക്കളെ പഠിപ്പിക്കും. അവർ അത് മോണിട്ടർ ചെയ്തു റിപ്പോർട്ട് ചെയ്യും.
ഈ രീതികളിലൂടെ തങ്ങളുടെ പഠനസ്ഥലത്തുനിന്നും മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയവശങ്ങൾ മനസ്സിലാക്കുന്ന കുട്ടി തീർച്ചയായും വീടുകളിലേക്ക് ഈ അറിവ് പകർന്നുനൽകും