വിഴഞ്ഞം തുറമുഖത്തിന് സ്ഥിരം ഐ എസ് പി എസ് കോഡ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS (ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്മെൻറ് ആണ് ഈ അംഗീകാരം നൽകുന്നത്.
കഴിഞ്ഞ ഡിസംബറിൽ താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ തുടർ പരിശോധനകൾക്ക് ശേഷമാണ് സ്ഥിരം അംഗീകാരം ലഭിച്ചത്. ഇതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഒരു ഘട്ടം കൂടി പൂർത്തിയായി.
അന്താരാഷ്ട്ര കപ്പൽ മേഖലയിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷ നിർദ്ദേശങ്ങളും തുറമുഖ അധികാരികൾ കപ്പൽ കമ്പനികൾ പാലിക്കേണ്ട നാവിക തുറമുഖ സുരക്ഷ നിർദേശങ്ങളും പരിശോധിച്ചാണ് ഈ അനുമതി ലഭിക്കുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്.