90.51 crore was disbursed this year in favor of RISK Fund

റിസക് ഫണ്ട് അനുകൂല്യമായി ഈ വർഷം വിതരണം ചെയ്തത് 90.51 കോടി രൂപ

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ഈ വർഷം സഹായമായി നൽകിയത് 90.51 കോടി രൂപ. 9,879 അപേക്ഷകൾക്കാണ് സഹായധനം അനുവദിച്ച് നൽകിയത്. ബോർഡ് രൂപീകൃതമായശേഷം ഏറ്റവും അധികം ആളുകളിലേക്ക് ധനസഹായം എത്തിക്കാൻ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് മുൻപ് തന്നെ സാധിച്ചിരിക്കുകയാണ്. മരണാനന്തര സഹായവും മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയിൽ 451 അപേക്ഷർക്കായി 5,1790,708 രൂപ, കൊല്ലം ജില്ലയിൽ 719 അപേക്ഷകർക്കായി 8,07,02,128 രൂപ , പത്തനംതിട്ട ജില്ലയിലെ 313 അപേക്ഷകർക്കായി 2,99,67,282 രൂപ, ആലപ്പുഴ ജില്ലയിൽ 369 അപേക്ഷകർക്കായി 3,66,67,766 രൂപ , കോട്ടയം ജില്ലയിലെ 290 അപേക്ഷകർക്കായി 3,57,31,382രൂപ, ഇടുക്കി ജില്ലയിൽ 442 അപേക്ഷകർക്കായി 3,17,25,881 രൂപ, എറണാകുളം ജില്ലയിൽ 1138 അപേക്ഷകർക്കായി 10,09,27,907 രൂപ, തൃശൂർ ജില്ലയിൽ 612 അപേക്ഷകർക്കായി 5,92,84,531 രൂപ, പാലക്കാട് ജില്ലയിലെ 802 അപേക്ഷകർക്കായി 7,97,56,298 രൂപ, മലപ്പുറം ജില്ലയിലെ 928 അപേക്ഷകർക്കായി 9,01,72,519 രൂപ, കോഴിക്കോട് ജില്ലയിൽ 1398 അപേക്ഷകർക്കായി 13,05,44,054 രൂപ, വയനാട് ജില്ലയിൽ 253 അപേക്ഷകർക്കായി 1,99,29,446, രൂപ, കണ്ണൂർ ജില്ലയിൽ 1834 അപേക്ഷകർക്കായി 13,36,04,976 രൂപ, കാസർഗോഡ് ജില്ലയിലെ 330 അപേക്ഷകർക്കായി 2,43,22,233 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ അനുവദിച്ചത് 86.80 കോടി രൂപയായിരുന്നു. 9585 അപേക്ഷകർക്കാണ് അന്ന് സഹായധനം അന്ന് അനുവദിച്ച് നൽകാൻ കഴിഞ്ഞത്. എന്നാൽ കൂടുതൽ ആളികളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനുവേണ്ടി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നിർദ്ദേശാനുസരണം നടത്തിയ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്രയും തുകയുടെ ആശ്വാസം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. ഡിസംബർ 18 വരയുള്ള കണക്ക് അനുസരിച്ച് 90,51,27,111 രൂപയാണ് സഹായധനമായി നൽകിയിരിക്കുന്നത്.