എരൂർ പാമ്പാടിത്താഴത്ത് നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോൽ ദാനവും പി.എം.എ.വൈ ലൈഫ് പദ്ധതി വഴി നൽകുന്ന എഴുന്നൂറാമത് വീടിന്റെ താക്കോൽദാനവും നിർവഹിച്ചു.
കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സർക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്ത്. സംസ്ഥാനത്തെ ഭവന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ലൈഫ് പദ്ധതി സൃഷ്ടിച്ചത്. ഇതുവരെ 3,40,040 വീടുകളാണ് സംസ്ഥാനത്ത് വീടില്ലാത്തവർക്കായി നൽകിയത്. രാജ്യത്തിന് മാതൃകയായി കേരളം മാറുന്നത് ഇങ്ങനെയുള്ള ഒരോ നടപടികളിലൂടെയാണ്.
