2nd Cooperation Expo 2023 from 22nd to 30th April

മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി രണ്ടാം സഹകരണ എക്‌സപോ 2023 ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. സഹകരണമേഖലയിലെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുക, വിപണിയിൽ കൂടുതൽ സ്ഥാനം ഉറപ്പിക്കുക, മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിലേക്ക് കൂടുതൽ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യമാണ് എക്‌സപോ 2023നുള്ളത്.

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പാക്‌സ്, ഉൽപ്പാദന രംഗത്തുള്ള സഹകരണ സംഘങ്ങൾ, മറ്റിതരസഹകരണ സംഘങ്ങൾ,ഫങ്ങ്ഷണൽ രജിസ്ട്രാർമാരുടെ നിയന്ത്രണത്തിലുള്ള മിൽമ, മത്സ്യ ഫെഡ് കയർഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സംഘങ്ങൾ, കൺസ്യൂമർ ഫെഡ്, മാർക്കറ്റ്‌ഫെഡ്, എസ്സി/എസ്ടി ഫെഡ്, പ്രധാനസഹകരണ ഹോസ്പിറ്റലുകൾ, ദേശീയ-അന്തർദേശീയ സഹകരണ ഫെഡറേഷനുകൾ, സഹകരണസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ മേളയിൽ അണിനിരക്കും. കഴിഞ്ഞ എക്സ്പോയിലെ 212 സ്റ്റാളുകളിൽ 36 വിഭാഗങ്ങളിൽ 344 ഉൽപ്പന്നങ്ങൾ മേളയിൽ ഉണ്ടായിരുന്നു. ഏഴ് ദിവസത്തിനിടെ 2.5 കോടി രൂപയുടെ വ്യാപാരമാണ് അന്ന് നടന്നത്.