മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല
കേരളത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന് ഒരു പരിരക്ഷയും നൽകാനാവില്ല. സംസ്ഥാനത്ത് രജിസ്ട്രാർ ചെയ്ത 33 മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും, കേരളം പ്രവർത്തന പരിധിയായി മറ്റുസംസ്ഥാനങ്ങള്ളിൽ രജിസ്ട്രർ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സഹകരണ രജിസ്ട്രാറുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഈ സംഘങ്ങൾ ഒന്നും തന്നെ പ്രവർത്തനത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടുന്നില്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുള്ള ഒരു പരിശോധനകളും അനുവദിക്കുന്നുമില്ല. ഓഡിറ്റ് അടക്കമുള്ള കാര്യങ്ങൾ മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ അവർ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയിൽ ഈ സംഘങ്ങൾ ഉൾപ്പെടുന്നില്ല.
ഭരണഘടന അനുസരിച്ച് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരി സഹകരണ സംഘം രജിസ്ട്രാറാണ്. സംസ്ഥാനത്ത് നല്ല രീതിയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം സംസ്ഥാനങ്ങളിലൂടെ വ്യാപിപ്പിച്ച് ഒരു സഹകരണ സംവിധാനം നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന് തടയിടുന്നത് നിയമപരമായ മാർഗങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്.