Folklore Academy Awards announced

ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

നാടോടി വിജ്ഞാനീയത്തിന്റെ പ്രചാരണവും വിനിമയവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമി പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കലാകാരന്മാരുടെയും പഠിതാക്കളുടെയും പ്രോത്സാഹനാർത്ഥം നൽകുന്ന അവാർഡുകൾ സാംസ്കാരിക വകുപ്പ് പ്രഖ്യാപിച്ചു.

2022-ലെ അവാർഡിനായ് 75 വിഭാഗങ്ങളിലായി 714 നാമനിർദ്ദേശങ്ങളാണ് അക്കാദമിയിൽ ലഭിച്ചത്. ഫെലോഷിപ്പ് 11, ഗുരുപൂജ പുരസ്കാരം 14, ഫോക്‌ലോർ അവാർഡ് 107, യുവപ്രതിഭാ പുരസ്കാരം 17, ഗ്രന്ഥാരചനാ പുരസ്കാരം 02, ഡോക്യുമെന്ററി പുരസ്കാരം 01, എം.എ ഫോക്‌ലോർ ഒന്നാം റാങ്ക് അവാർഡ് 05, എന്നിങ്ങനെ 157 അവാഡുകളാണ് 2022 ലെ പുരസ്കാരത്തിൽ ഉൾപ്പെടുത്തി നൽകുന്നത്.

ഫെലോഷിപ്പ് 15,000 രൂപ, ഗുരുപൂജ, ഗ്രന്ഥാരചന, ഡോക്യുമെന്ററി 7500 രൂപ, യുവപ്രതിഭാ പുരസ്കാരം, എം.എ ഫോക്‌ലോർ 5000 രൂപ എന്നിങ്ങനെ പ്രശസ്തി പത്രവും, ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരങ്ങൾ.

റിട്ട. പ്രൊഫസർമാരായ ഡോ. ബി.രവികുമാർ, എം.വി കണ്ണൻ, തിരൂർ മലയാള സർവകലാശാല പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ. കെ.എം.ഭരതൻ എന്നിവർ അംഗങ്ങളും അക്കാദമി സെക്രട്ടറി എ.വി അജയകുമാർ മെമ്പർ സെക്രട്ടറിയുമായിട്ടുള്ള ജൂറി പാനലാണ് അവാർഡ് നിർണ്ണയിച്ചത്.

പുരസ്കാര വിവരങ്ങൾ 

foklore_0001