Poiya Co-operative Bank has opened a branch at Mathumpadi

പൊയ്യ സഹകരണ സർവീസ് സഹകരണ ബാങ്ക്  മഠത്തുംപടിയിൽ പുതിയ ശാഖ ആരംഭിച്ചു. ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്ന ഇടങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ.
സംസ്ഥാനത്തെ സഹകരണ മേഖല അതിന്റെ വൈവിധ്യം കൊണ്ട് ലോകത്തിന് മാതൃകയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സഹകരണ സംഘങ്ങൾ സംഭാവന ചെയ്തു. സാധാരണക്കാർക്കായി മുറ്റത്തെ മുല്ല, വിദ്യാതരംഗിണി തുടങ്ങിയ പദ്ധതികൾ സഹകരണ മേഖല കൊണ്ട് വരികയുണ്ടായി. കർഷക മിത്ര പദ്ധതി വഴി കാർഷിക ഉപകരണങ്ങൾ നൽകാനും സുഭിക്ഷ കേരളം, വളം ഡിപ്പോ, കാർഷിക സേവനം ഇവ വഴി കൃഷിയുടെ പുനരുജ്ജീവനം സാധ്യമാക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു.

പ്രാദേശിക വ്യവസായ വികസനത്തിന് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. കൂടുതൽ ഉത്പാദനപരമായ മേഖലക്ക് പ്രാധാന്യം നൽകി സംരംഭങ്ങളെ സഹായിക്കാൻ സഹകരണ മേഖലക്ക് കഴിയണം.

ജനങ്ങളുടെ വിശ്വാസത്തിന് മേൽ പടുത്തുയർത്തിയത് ആണ് സഹകരണ സ്ഥാപനങ്ങൾ. കേരളം പ്രതിസന്ധി നേരിട്ട കോവിഡ് കാലത്തും പ്രളയത്തിലും അർത്ഥപൂർണ്ണമായ ഇടപെടൽ നൽകാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.