കേപ്പിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന പെരുമൺ എൻജിനീയറിങ് കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ ദേശീയ അംഗീകാരം ലഭിച്ചു. കോളേജിലെ മുഴുവൻ എൻജിനീയറിങ് ബ്രാഞ്ചുകൾക്കും അക്രഡിറ്റേഷൻ ലഭ്യമായതോടെ 100% അക്രഡിറ്റേഷൻ നേടുന്ന ആദ്യ സർക്കാർ നിയന്ത്രിത കോളേജായി മാറാനും പെരുമൺ എൻജിനീയറിങ് കോളേജിന് സാധിച്ചു. കേരളത്തിലുടനീളം 9 എൻജിനീയറിങ് കോളേജുകളുമായി പ്രവർത്തിക്കുന്ന കേപ്പ് സ്ഥാപനങ്ങൾ ഉന്നത സാങ്കേതിക വിദ്യാഭ്യാസ ഭൂപടത്തിൽ പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമാണ്. NAAC ന്റെയും, NBA യുടെയും അക്രഡിറ്റേഷൻ വിവിധ ബ്രാഞ്ചുകൾക്ക് നേടിയെടുത്ത് കിടങ്ങൂർ, തലശ്ശേരി, ചീമേനി, വടകര എന്നീ എൻജിനീയറിങ് കോളേജുകളും ഇതേ നേട്ടത്തിന്റെ പാതയിലാണ്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസം മികച്ച നിലവാരത്തിൽ ലഭ്യമാക്കുക എന്നതാണ് കേപ്പിന്റെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യം. വളരെ കാര്യക്ഷമതയോടെ ഈ ചുമതല നിർവഹിക്കാൻ കേപ്പിന്റെ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ട്.