രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തില്ല. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആധാരജിസ്‌ട്രേഷൻ നടപടിക്രമങ്ങളും ആധാര ഭാഷയും ജനകീയമാക്കുന്നതിനും സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന വിധത്തിൽ ലളിതവൽക്കരിക്കുന്നതിനും വേണ്ടിയാണ് പരിഷ്‌കരണങ്ങൾ നടപ്പിലാക്കുന്നത്. തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുമാത്രമേ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളൂ.