തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഡരര്‌ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാൻ കാത്തുനിന്നത്. ശബരിമല, മാളികപ്പുറം മേൽശാന്തി മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഞറുക്കെടുപ്പ് തുലാമാസം ഒന്നിന് നടക്കും. രാവിലെ ഉഷ പൂജയ്ക്ക് ശേഷമാണ് മേൽ മേൽശാന്തി ഞറുക്കെടുപ്പ് . പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തി മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്. തുലാമാസ പൂജ പൂജകൾക്ക് ശേഷം ഒക്ടോബർ 21 ന് രാത്രി 10 മണിക്ക് നട അടയ് അടയ്ക്കും.