Project for international level tourism development on Ports Department land

തുറമുഖ വകുപ്പിന്റെ ഭൂമിയിൽ അന്താരാഷ്ട നിലവരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി

കേരളാ മാരിടൈം ബോർഡിന്റെ ഉടമസ്‌ഥതയിലുള്ള തുറമുഖ ഭൂമിയിൽ അന്താരാഷ്ട നിലവരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു .

കേരളാ മാരിടൈം ബോർഡിന്റെ ഉടമസ്‌ഥതയിലുള്ള തുറമുഖ ഭൂമികളിൽ തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത ഭൂമികൾ മറ്റാവശ്യങ്ങൾക്കായി പി പി പി മാതൃകയിൽ വികസിപ്പിക്കുവാനുള്ള കേരളാ മാരിടൈം ബോർഡിന്റെ പദ്ധതി വിശദീകരണം നടന്നു. ഇതിൽ ഭൂമി ടൂറിസം പദ്ധതികൾക്ക് ഉതകുന്ന സ്ഥലങ്ങൾ പദ്ധതികൾക്കായി വികസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ ഭൂമിയും, വലിയതുറയിലെ തുറമുഖ കെട്ടിടങ്ങളും ഭൂമിയും, ആലപ്പുഴയിൽ മറീന, രണ്ട് ലൈറ്റ് ഹൗസുകൾ ഇവയാണ് ആദ്യഘട്ടമെന്ന നിലയിൽ വികസിപ്പിക്കുന്നത്.
ഈ ടൂറിസം പദ്ധതികൾക്ക് തടസ്സങ്ങൾ നീക്കുന്നതിന് തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി, മാരിടൈം ബോർഡ് ചെയർമാൻ, ടൂറിസം വകുപ്പ് സെക്രട്ടറി, ടൂറിസം വകുപ്പ് ഡയറക്ടർ എന്നിവരുൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കും. ഇരു വകുപ്പുകളുമായുള്ള എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ അതും കമ്മിറ്റി പരിഹരിക്കണം. ആവശ്യമുള്ള ഘട്ടങ്ങളിൽ കേരളം ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഡയറക്ടറെ സഹകരിപ്പിക്കുവാനും തീരുമാനമായി.

ഹൗസ് ബോട്ട് മേഖലയിൽ നടപ്പിലാക്കേണ്ട പരിഷ്കരണങ്ങളും മുഖ്യമന്ത്രി ജനുവരി 22 ആം തീയതി വിളിച്ച് ചേർത്ത യോഗത്തിന്റെ തീതമാനങ്ങൾ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.

ടൂറിസം വികസനത്തിനായി തുറമുഖ വകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകും. ബീച്ച് ഷാക്കുകൾ പോലെയുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കുവാനും തുറമുഖ വകുപ്പ് മുൻകൈയെടുക്കണം.