ട്രയൽ റൺ ജൂലൈ 12 ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്ക് കപ്പൽ നങ്കൂരമിടുന്നു. ട്രയൽ റൺ ജൂലൈ 12 ന് നടക്കും . മദർഷിപ്പുകൾക്കടുക്കാനും ചരക്ക് കൈമാറ്റം നടത്താനും ശേഷിയുള്ള അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമായിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് സീ പോർട്ട് കൂടിയാണ് വിഴിഞ്ഞം.

തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം തുറമുഖം കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെ കൂടെ ഫലമായാണ് യാഥാർത്ഥ്യമാവുന്നത്. അങ്ങനെ നമ്മുടെ നാടിന്റെ വളർച്ചക്ക് ആക്കം കൂട്ടുന്ന ചാലകശക്തിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.