Radiology lab and modernized microbiology lab inaugurated at Technopark Employees Cooperative Hospital

ടെക്‌നോപാർക്ക് എംപ്ലോയീസ് സഹകരണ സംഘ ആശുപത്രിയിൽ റേഡിയോളജി ലാബും, നവീകരിച്ച മൈക്രോബയോളജി ലാബും പ്രവർത്തനം ആരംഭിച്ചു

രാജ്യത്താദ്യമായി ഐ.ടി. മേഖലയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നിലവിൽ വന്ന സംഘമാണ് ടെക്‌നോപാർക്ക് എംപ്ലോയീസ് സഹകരണ സംഘം. സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ (ടെക്നോപാർക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ) സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റേഡിയോളജി ലാബും, നവീകരിച്ച മൈക്രോബയോളജി ലാബും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഐടി പ്രഫഷണലുകൾക്ക് ചെലവ് കുറഞ്ഞതും ഫലപ്രദവും സുരക്ഷിതവുമായ രീതിയിൽ രോഗനിർണയം നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ലാബുകളിൽ ഒരുക്കിയിട്ടുണ്ട്. സഹകരണ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കി വരികയാണ്. ഇതിൻറെ ഭാഗമായാണ് ഐടി പ്രഫഷണലുകൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കുവാൻ ആരംഭിച്ച ഈ സഹകരണ സ്ഥാപനവും മികവിന്റെ പാതയിലേക്ക് മുന്നേറുന്നത്.