Great achievement for Tourfed

വിശേഷ അവസരങ്ങളും അതിനോടനുബന്ധിച്ച ചടങ്ങുകളുമെല്ലാം ഇവന്റ് മാനേജ്മെന്റ് രീതിയിലേക്ക് മാറിയിട്ട് ഏറക്കൊലമായി . കേരളത്തിൽ കോടികളുടെ ബിസിനസ് നടക്കുന്ന ഇവന്റ് മാനേജ്മെന്റ് രംഗത്ത് സഹകരണമേഖലയും ചെറിയനേട്ടം കൈവരിച്ചിരിക്കുകയാണ്. സംസ്ഥാന സഹകരണ ടൂറിസംഫെഡറേഷന്റെ കീഴിലുള്ള ഇവന്റ് മാനേജ്മെന്റ് വിഭാഗമായ ടൂർഫെഡ്ഇവന്റസ് മികച്ച വരുമാനമാണ് ഇത്തവണ നേടിയിരിക്കുന്നത്.
സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ ആഗോള കോൺഫറൻസുകളും സ്വകാര്യപരിപാടികളുമടക്കം ഏറ്റെടുത്ത് നടത്തി രണ്ടുകോടി രൂപയുടെ ബിസിനസാണ് ടൂർഫെഡ് ഇവന്റ്സ് നേടിയത്. വൻകിട ഇവന്റ്മാനേജ്മെന്റ് ടീമുകളോട് മത്സരിച്ചാണ് സഹകരണസംരഭം ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. എല്ലാം ചിട്ടയൊപ്പിച്ച് വീഴ്ചകൂടാതെ നടക്കുമെന്ന ഉറപ്പ് ഉപഭോക്താക്കൾക്ക് നൽകാൻ ടൂർഫെഡ് ഇവന്റ്സിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ കോൺഫറൻസുകൾ, കൺവൻഷനുകൾ, സംഗീത സായാഹ്നങ്ങൾ, ഫെസ്റ്റിവലുകൾ, അവാർഡ്ദാനച്ചടങ്ങുകൾ, ട്രേഡ് ഷോകൾ, പ്രദർശനങ്ങൾ, ആഘോഷങ്ങൾ, റോഡ് ഷോകൾ, മുതലായവ നടക്കുന്ന തികച്ചും പ്രൊഫഷണലായ ഇവന്റ് മാനേജ്മെന്റ് രംഗത്ത് സഹകരണപ്രസ്ഥാനം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. 1,9310,219 രൂപയുടെ വരുമാനം സഹകരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും. ഈ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ വൈവിധ്യവൽക്കരണത്തിനുള്ള ആലോചനയിലാണ് ടൂർഫെഡ് ഇവന്റസ്.