ചെറുകിട തുറമുഖങ്ങൾക്കായി വികസന പദ്ധതി കൊല്ലം നോൺമേജർ തുറമുഖമാവും

വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ സമഗ്ര വികസന പദ്ധതി മുന്നോട്ടുവച്ച സംസ്ഥാന ബജറ്റ് ചെറുകിട തുറമുഖങ്ങളുടെ കാര്യത്തിലും സമാനമായ വികസന സമീപമാണ് സ്വീകരിച്ചിരിക്കുന്നത്.
ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും ഊന്നൽ നൽകിക്കൊണ്ട് അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 39.20 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
കൊല്ലം തുറമുഖത്തിന്റെ ആഴം കൂട്ടിയും പുതിയ വാർഫുകൾ നിർമ്മിച്ചും മറ്റ് അനുബന്ധ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും കൊല്ലം തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട നോൺമേജർ തുറമുഖമാക്കി വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പം വടക്കൻ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി അഴീക്കൽ തുറമുഖത്തിന്റെ സമഗ്രവികസനം നടപ്പിലാക്കും.

നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം- കൊടുങ്ങല്ലൂർ, തലശ്ശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ-നീലേശ്വരം, കാസറഗോഡ്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുള്ള ബജറ്റ് പുതിയ വികസന കാഴ്ച്ച പ്പാടാണ് നൽകുന്നത്.