As the organizing committee; Kottayam International Film Festival from 24th to 28th February

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക , ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.

വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷനും സംവിധായകനുമായ ജയരാജാണ് ഫെസ്റ്റിവൽ സമിതി ചെയർമാൻ. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറിയും സംവിധായകനുമായ പ്രദീപ് നായരാണ് ഫെസ്റ്റിവൽ കൺവീനർ.കേരള ചലച്ചിത്ര അക്കാദമികോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെ യാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. ഓൺലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും.