Kerala Cooperative Risk Fund Scheme-An additional Rs.28,25,80,269 was sanctioned

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി-28,25,80,269 രൂപ കൂടി അനുവദിച്ചു

കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയോ ചെയ്തിട്ടുള്ള വായ്പ്ക്കാർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായാണ് സർക്കാർ കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ആരംഭിച്ചത്.
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസക്ഫണ്ട് ധനസഹായമായി 28,25,80,269 രൂപ കൂടി അനുവദിച്ചു. ഇന്ന് ചേർന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മരണാനന്തര ധനസഹായം മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 3008 ഗുണഭോക്താക്കൾക്ക് ഈ ധനസഹായം ലഭ്യമാകും.

തിരുവനന്തപുരം ജില്ലയിൽ 134 അപേക്ഷർക്കായി 15345387 രൂപ, കൊല്ലം ജില്ലയിൽ 313 അപേക്ഷകർക്കായി 33686102 രൂപ , പത്തനംതിട്ട ജില്ലയിലെ 106 അപേക്ഷകർക്കായി 11263357 രൂപ, ആലപ്പുഴ ജില്ലയിൽ 215 അപേക്ഷകർക്കായി 21252706 രൂപ , കോട്ടയം ജില്ലയിലെ 108അപേക്ഷകർക്കായി 13833505 രൂപ, ഇടുക്കി ജില്ലയിൽ 16 അപേക്ഷകർക്കായി 1946831 രൂപ, എറണാകുളം ജില്ലയിൽ 169 അപേക്ഷകർക്കായി 16894005 രൂപ, തൃശൂർ ജില്ലയിൽ 87 അപേക്ഷകർക്കായി 9908479 രൂപ, പാലക്കാട് ജില്ലയിലെ 94 അപേക്ഷകർക്കായി 10451077 രൂപ, മലപ്പുറം ജില്ലയിലെ 361 അപേക്ഷകർക്കായി 36727200 രൂപ, കോഴിക്കോട് ജില്ലയിൽ 253 അപേക്ഷകർക്കായി 22683835 രൂപ, വയനാട് ജില്ലയിൽ 134അപേക്ഷകർക്കായി 12417544 രൂപ, കണ്ണൂർ ജില്ലയിൽ 679 അപേക്ഷകർക്കായി 52136381 രൂപ, കാസർഗോഡ് ജില്ലയിലെ 313 അപേക്ഷകർക്കായി 20044640 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബർ മുതൽ ജനുവരി 16 വരെയുള്ള കാലയളവിൽ തീരുമാനം എടുത്ത അപേക്ഷകളിൽ ധനസഹായം അനുവദിച്ചതിന്റെ ജില്ലതിരിച്ചുള്ള കണക്ക്. 2982 അപേക്ഷകളിലാണ് ഈ കാലയളവിൽ ബോർഡ് തീരുമാനം എടുത്തത്. അപ്പീൽ സമിതി തീരുമാനം എടുത്ത 126 അപേക്ഷകളിൽ 1,39,89220 രൂപയും ധനസഹായമായി നൽകിയിട്ടുണ്ട്.