കേരള ബാങ്കിന്‍റെ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലേക്ക് എത്തുന്നു
കേരള ബാങ്കില്‍ ലഭ്യമായ ഡിജിറ്റല്‍ സേവനങ്ങള്‍ സേവനങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ ഇടപാടുകാര്‍ക്കു ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
കേരള ബാങ്ക് കോര്‍ ബാങ്കിംഗ് സംയോജനം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കി വരുന്നു. ഇന്‍റെര്‍നെറ്റ് ബാങ്കിംഗ്. NRE / NRO അക്കൗണ്ട് എന്നിവ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിലവില്‍ ലഭ്യമാണ്. ഇവയ്ക്കുള്ള അനുമതി റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നു വരികയാണ്. ബാങ്കിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബാങ്കിന്‍റെ ഓഡിറ്റ്, ഇന്‍സ്പെക്ഷന്‍ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടാതെ ബാങ്കിന്‍റെ compliance cell നേതൃത്വത്തില്‍ വിവിധ റഗുലേറ്ററി ഏജന്‍സികളുടെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് ഉറപ്പു വരുത്തി. PACS Inspection സമയബന്ധിതമായി പൂര്‍ത്തിയാക്കി.
2023-24 വര്‍ഷത്തെ പരിശോധനയുടെ നബാര്‍ഡ് അടിസ്ഥാനത്തില്‍ ബാങ്കിന്‍റെ ഗ്രേഡ് ‘c’ യില്‍ നിന്ന് ‘B’ യിലേയ്ക്ക് ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. ഇന്‍സ്പെക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികവിദ്യാ സഹായത്തോടെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി 7 ശതമാനത്തിനും അറ്റ നിഷ്ക്രിയ ആസ്തി 3 ശതമാനത്തിനും താഴെ എത്തിക്കുന്നതിനായി തീവ്രകുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കി വരികയാണ്.
ഇതിനൊപ്പം കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരുടെ ശാക്തീകരണത്തിന് കര്‍ഷക ഉല്പാദന സംഘങ്ങളുടെ രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും കേരള ബാങ്ക് നടത്തി വരുന്നു. സംസ്ഥാനത്തെ കര്‍ഷക സംഘടനകളുമായി സഹകരിച്ച് ആദ്യ ഘട്ടത്തില്‍ FPO ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി സംസ്ഥാനത്തുടനീളം കര്‍ഷ യോഗങ്ങള്‍ സംഘടിപ്പിക്കുകയും പരിശീലനം നല്‍കി വരുകയും ചെയ്യുന്നു.