Reserve Bank not upgraded Kerala Banks, rating

കേരളാ ബാങ്കിന്റെ റേറ്റിംഗ് റിസർവ്വ് ബാങ്ക് മറ്റിയിട്ടില്ല

കേരള ബാങ്കിന്റെ റേറ്റിംഗിന് റിസർവ്വ് ബാങ്ക് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. കേരള ബാങ്കിന്റെ റേറ്റിംഗിൽ നബാർഡാണ് മാറ്റം വരുത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ നബാർഡിൻ്റെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രമാണ് കേരള ബാങ്കിൻ്റെ റേറ്റിംഗിൽ നബാർഡ് വരുത്തിയിട്ടുളള മാറ്റം. ഈ റേറ്റിംഗ് വ്യത്യാസം 25 ലക്ഷത്തിൽ അധികം വരുന്ന വ്യക്തിഗത വായ്‌പകളെ മാത്രമേ ബാധിക്കുകയുള്ളു. നിലവിൽ ഇത്തരം വായ്‌പകൾ ബാങ്ക് നൽകിയിട്ടുള്ള ആകെ വായ്‌പയുടെ മൂന്ന് (3) ശതമാനം മാത്രമാണ്.

നബാർഡിന്റെ റേറ്റിംഗ് മാറ്റം പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘംങ്ങൾക്കും ഇതര സംഘങ്ങൾക്കും കേരളാ ബാങ്കിൽ നിന്നും വായ്‌പ നൽകുന്നതിന് ഒരു വിധത്തിലും തടസ്സമാകുന്നില്ല. സംഘങ്ങൾക്ക് നൽകി വരുന്ന കാർഷിക വായ്‌പ, സംഘാഗംങ്ങൾക്കുളള മറ്റ് വായ്‌പകൾ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്‌പകൾ, സംഘങ്ങൾക്കുളള ഓവർ ഡ്രാഫ്റ്റ് വായ്‌പകൾ, വ്യക്തികൾക്കുള്ള ഭവന വായ്‌പകൾ തുടങ്ങിയവയെ ഒന്നും റേറ്റിംഗ് മാറിയത് നിലവിൽ ബാധിക്കില്ല. തുടർന്നും മേൽപ്പറഞ്ഞ വായ്‌പകൾ അനുസ്യൂതം നൽകുന്നതിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ല. ചെറുകിട സംരംഭ വായ്‌പയ്ക്ക് നിലവിൽ നൽകി വരുന്ന വായ്പ്‌പാ തോതനുസരിച്ച് വായ്‌പ നൽകുന്നതിനും കാര്യമായ തടസ്സം ഉണ്ടാകുന്നില്ല.

ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത് MSME, LT Agriculture, സ്വർണ്ണ പണയ വായ്‌പ, ഭവന വായ്‌പ, സംഘം വായ്‌പകൾ എന്നിവക്കാണ്. ഇത്തരം വായ്‌പകൾക്കും നബാർഡ് റേറ്റിംഗ് ബാധകമല്ലാത്തതിനാൽ റേറ്റിംഗ് വ്യത്യാസം ബാങ്കിൻ്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നില്ല.

കേരളാ ബാങ്ക് ഇക്കൊല്ലം (2023-24 സാമ്പത്തിക വർഷത്തിൽ )209 കോടി രൂപ ലാഭത്തിലാണ്. ഇത് കേരള ബാങ്ക് രൂപവൽക്കരിച്ച ശേഷമുള്ള ഏറ്റവും കൂടിയ ലാഭമാണ്.

MSME വായ്‌പ, LT Agriculture വായ്‌പ, സ്വർണ്ണ പണയ വായ്പ, ഭവന വായ്‌പ, സംഘം വായ്‌പകൾ എന്നിവയ്ക്കു ഊന്നൽ നൽകി കൊണ്ട് ഉൽപ്പാദന സേവന കച്ചവട മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യാപാർ ലോണുകൾ, ഗ്രാമീണ മേഖലയിലെ തൊഴിൽ വർദ്ധിപ്പിക്കുന്നതിനും യന്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട KB Machinery വായ്‌പകൾ, ടൂറിസം പ്രമോഷനു- മായി ബന്ധപ്പെട്ട KB Homestay ലോണുകൾ, KB കാർ ലോൺ, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്കുള ലോണുകൾ എന്നിവ നൽകുന്നതിലൂടെ വായ്‌പാ portfolio-യിലുള്ള മെച്ചപ്പെട്ട പുരോഗതി കൈവരിക്കാൻ ബാങ്കിന് സാധിക്കുന്നതാണ്. തൻവർഷം കാർഷിക വായ്‌പകൾ നിലവിലുളള മൊത്തം വായ്‌പകളുടെ 24.65% എന്നത് 30 ശതമാനമായി വർദ്ധിപ്പിക്കാൻ ബാങ്ക് പദ്ധതിയിട്ടിട്ടുണ്ട്. മൊത്തം വായ്‌പകളിൽ 6000 കോടിയുടെ വർദ്ധന ലക്ഷ്യമിട്ടിട്ടുണ്ട്. കൂടാതെ നബാർഡ് ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഭരണസമിതിയുടെ മേൽനോട്ടത്തിൽ ഇക്കൊല്ലം പരിഹരിച്ച് റേറ്റിംഗ് മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ ബാങ്ക് നടത്തിവരുന്നു.