Kerala is now a complete stamping state

സംസ്ഥാനത്തെ ഈ വരുന്ന ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റമ്പിങ് പദ്ധതി നടപ്പിലാവുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്ര പത്രങ്ങൾക്ക് 2017 മുതൽ ഈ സ്റ്റാമ്പിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഈ സ്റ്റാമ്പിങ് ആരംഭിക്കും. ഇതോടെ കേരളം സമ്പൂർണ്ണ ഈ സ്റ്റാമ്പിങ് നടപ്പിലാക്കുന്ന സംസ്ഥാനമാവും.

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ മുദ്രപ്പത്രങ്ങൾക്കുമാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാർ ഓഫീസിൽ ഈ സ്റ്റാമ്പിങ്ങ് സംവിധാനത്തിലേക്ക് മാറും. മേയ് രണ്ടാം തീയതി മുതൽ സംസ്ഥാനവ്യാപകമായി ഇത് ഏർപ്പെടുത്തും. ഇതിനുവേണ്ടിയുള്ള നടപടികൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഡിജിറ്റൽ സേവനങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ഡിജിറ്റലൈസേഷനാവും ഈ മേഖലയിൽ വരിക. പുതിയ സംവിധാനം നിലവിൽ വരുമ്പോഴും ഒരു ലക്ഷം രൂപാ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ തന്നെ ആയിരിക്കും

ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതുമായി മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ആധാരംരജിസ്റ്റർ ചെയ്യേണ്ട കക്ഷികൾ രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ എന്ന (PEARL) ആപ്ലിക്കേഷൻ ഉപയോഗിച്ച് രജിസ്ട്രഷൻ കേരള വെബ്‌സൈറ്റിൽ (https://pearl.registration.kerala.gov.in) ലോഗിൻ ചെയ്തതിനു ശേഷം രജിസ്‌ട്രേഷൻ നടത്തേണ്ട സബ് രജിസ്ട്രാർ ഓഫീസ് കണ്ടത്തി രജിസ്റ്റർ ചെയ്യേണ്ട തീയതിക്കും സമയത്തിനുമുള്ള ടോക്കൺ എടുക്കണം.

നിലവിലുളള രീതിയിലോ വെബ് സൈറ്റിൽ ലഭ്യമായ മാതൃകാ ആധാരങ്ങൾ ഉപയോഗിച്ചോ ആധാരം തയ്യാറാക്കാവുന്നതാണ്. പേൾ ആപ്ലിക്കേഷനിൽ നിന്നും ആധാര വിലയുടെ അടിസ്ഥാനത്തിലുള്ള മുദ്ര വിലയ്ക്ക് അനുസരിച്ചുളള യുണീക്ക് ട്രാൻസാക്ഷൻ ഐഡി, ഇ സ്റ്റാമ്പ് റഫറൻസ് നംമ്പർ(Unique Transaction ID, E-stamp Reference Number ) എന്നിവയുളള പേ -സ്‌ളിപ്പ് ലഭിക്കും .ഇങ്ങനെ ലഭിക്കുന്ന സ്്‌ളിപ്പുമായി ഇ-സ്റ്റാമ്പിനായി ലൈസൻസുളള സ്റ്റാമ്പ് വെണ്ടറെ സമീപിച്ചാൽ അത് ലഭിക്കും. ട്രഷറിയിൽ നിന്നും സ്റ്റാമ്പ് വെണ്ടർക്ക് ലഭിക്കുന്ന രജിസ്റ്റേർഡ് ലോഗിൻ ഐ.ഡി ഉപയോഗിച്ച് സ്റ്റാമ്പ് വെണ്ടർ വ്യക്തികൾക്ക് ഇ-സ്റ്റാമ്പ് നൽകും.

ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന, ഏപ്രിൽ ഒന്നുമുതൽ ആറുമാസകാലം വരെ തുടരാൻ സാധിക്കും.

ഈ സ്റ്റാമ്പ് ലഭിക്കുന്ന രീതി

ഇതിനുവേണ്ടിയുള്ള രജിസ്‌ട്രേഷൻ കേരള (https://estamp.kerala.gov.in) എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുന്ന വെണ്ടർ ഡിപ്പാർട്ട് മെന്റ്് ഈ സ്റ്റാമ്പ് ഓപ്ഷൻ സെലക്ട് ചെയ്ത് ആധാര രജിസ്ടർ ചെയ്യേണ്ട വ്യക്തി നൽകുന്ന പേ സ്‌ളിപ്പിലെ ലെ വിവരങ്ങൾ എന്റർ ചെയ്യും. ആധാര വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാമ്പ് വെണ്ടർ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ-സ്റ്റാമ്പ് പോർട്ടലിലെ ഇ-ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാമ്പ് വെണ്ടർക്ക് സർക്കാർ അക്കൗണ്ടിലേക്ക് അടയ്ക്കാൻ കഴിയും . യുപിഐ, , കാർഡ്, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നെറ്റ് ബാങ്കിംഗ് പേയ്‌മെന്റ് സംവിധാനം എന്നിവ ഇതിലനായി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പേയ്‌മെന്റ് നടപടി പൂർത്തിയാകുമ്പോൾ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യും.
കമ്പ്യൂട്ടറിൽ ലഭിക്കുന്ന ഇ – സ്റ്റാമ്പ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം രജിസ്ട്രർ ചെയ്യുന്ന വ്യക്തി നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാമ്പ് വെണ്ടർ ഉറപ്പുവരുത്തണം. (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, സർക്കാർ റഫറൻസ് നമ്പർ, സ്റ്റാമ്പ് വെണ്ടർ കോഡ്, ഇ-സ്റ്റാമ്പ് ഇഷ്യൂ ചെയ്ത തീയതിയും സമയവും, ഇ-സ്റ്റാമ്പ് ഡ്യൂട്ടി അടച്ച തുക വാക്കുകളിലും അക്കങ്ങളിലും, ഇ-സ്റ്റാമ്പ് നേടുന്ന വ്യക്തിയുടെ പേരും വിലാസവും എന്നിവയെല്ലാം ഇതിൽ ഉണ്ടാവും.) ശരിയാണെങ്കിൽ മാത്രം സ്റ്റാമ്പ് വെണ്ടർ 100 ജി.എസ്.എം പേപ്പറിൽ ഇ-സ്റ്റാമ്പിന്റെ കളർപ്രിന്റ് എടുത്ത് നൽകും.