കേരളത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി സഹകരണ വകുപ്പിന്റെ ഏഴിനപദ്ധതി കേരളത്തിൽ നടപ്പിലാക്കി തുടങ്ങി.
കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കൽ, ചില്ലറവിൽപ്പന എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യാധിഷ്ടിതമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.
സഹകരണ മേഖലയുടെ ഈ നൂതന പദ്ധതിക്കായി 2250.00 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സമഗ്ര കാർഷിക വികസന പദ്ധതി (550.00 ലക്ഷം രൂപ),കാർഷിക വായ്പാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ (250.00 ലക്ഷം രൂപ), കാർഷിക ഉൽപാദനം, കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ സുഗമമാക്കൽ (250.00 ലക്ഷം രൂപ), ഗ്രാമീൺ മാർക്കറ്റുകൾ/ പച്ചക്കറി ശേഖരണ കേന്ദ്രങ്ങൾ എന്നിലെ പ്രോത്സാഹിപ്പിക്കൽ(110.00 ലക്ഷം രൂപ),തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് -സഹകരണ സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് (500.00 ലക്ഷം രൂപ),കാർഷിക വിപണന മേഖലയെ ശക്തിപ്പെടുത്തൽ (500.00 ലക്ഷം രൂപ), കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർഷക സേവനകേന്ദ്രം ശക്തിപ്പെടുത്തൽ(90.00 ലക്ഷം രൂപ) എന്നിങ്ങനെയാണ് തുക വിനയോഗിക്കുന്നത്.
നിലവിൽ കേരളത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യ്ത് പുറത്തിറക്കുന്ന പദ്ധതിയുണ്ട് ഇതിലൂടെ 12 സംഘങ്ങളുടെ 28 ഉൽപ്പന്നങ്ങൾക്ക് കോപ്പ് കേരള ബ്രാൻഡിങ്ങ് സർട്ടിഫിക്കേഷൻ മാർക്ക് നൽകി കഴിഞ്ഞു. കൂടുതൽ ഉല്പന്നങ്ങൾക്ക് കോപ്പ് കേരള സർട്ടിഫിക്കേഷൻ മാർക്ക് നൽകുന്നതിനായുള്ള നടപടി സ്വീകരിച്ചു വരികയാണ്. സഹകരണ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻമാർക്കായ കോപ്പ് കേരള എന്ന വ്യാപാര മാർക്കിനുള്ള മാർഗ്ഗരേഖ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതയുടെയും. അടിസ്ഥാനത്തിൽ നൽകുന്ന സഹകർ സർട്ടിഫിക്കേഷൻമാർക്കായ കോപ്പ് കേരള എന്ന ട്രേഡ് മാർക്കിനും ഔട്ട് ലെറ്റുകളുടെ പേരായ കോപ്പ് മാർട്ടിനും എന്ന ഗ്രേഡ്‌നെയിമിനും 1999 ലെ ട്രേഡ് മാർക്‌സ് ആക്ട് പ്രകാരം സെൻട്രൽ ഗവൺമെന്റ് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നിന്നും രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.