എൻജിനീയറിങ്ങ് കോഴസുകളിൽ ചേരുന്നതിന് പ്ളസ് ടു പഠനം പൂർത്തിയാക്കിയവർക്ക് അവസരം ഒരുക്കി കേപ്പ്. പ്ലസ് ടു വിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 45% മാർക്ക് നേടി വിജയിച്ചവർക്കാണ് കേപ്പിന് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കുക. ഇതിനുവേണ്ടിയുള്ള സ്പോട്ട്സ് അഡ്മിഷൻ നാളെ മുതൽ നടക്കും. കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280 ) , തലശ്ശേരി (9446654587) ,വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറന്മുള (9846399026), പത്തനാപുരം (9961474288 ) ,പെരുമൺ (9447013719) ,മുട്ടത്തറ (9447246553 ) കോളേജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള വിവിധ ബ്രാഞ്ചുകളിലാണ് പ്രവേശനം ലഭിക്കുക. 13, 14, 15 തീയതികളിൽ അതതു കോളേജുകളിൽ സ്പോട്ട് അഡ്മിഷനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9 മണി മുതൽ നടക്കുന്ന അഡ്മിഷനിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. സർക്കാർ നിശിചയിച്ച ഫീസ് നിരക്കാണ് ബാധകമാവുക.