The first mothership reached the port of Vizhinjam

ആദ്യ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തി

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ജൂലൈ 11 രാവിലെ 10.30 ഓടെ ചൈനയിൽ നിന്നുള്ള സാൻഫെർണാണ്ടോ കപ്പലാണ് കണ്ടെയ്‌നറുകളുമായി തീരത്തടുത്തത്. തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി തുറമുഖത്ത് എത്തിച്ചു. ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ഇറക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.