ഉത്തരമലബാറിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാരസ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ ധനസഹായ കുടിശിക വിതരണം ചെയ്യുന്നതിനുള്ള ആദ്യഗഡുവായി സംസ്ഥാന സർക്കാർ 1.60,60,800/ രൂപ (ഒരു കോടി അറുപത് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് രൂപ ) അനുവദിച്ചു.
നിലവിൽ നൽകി വന്നിരുന്ന പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയായി ഈ സർക്കാർ വർദ്ധിപ്പിക്കയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു . ഈ തുക നൽകുന്നതിനായി ഈ സാമ്പത്തിക വർഷം ബഡ്ജറ്റ് വിഹിതം 5.30 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
അതിനു പുറമെ അർഹരായ അചാരസ്ഥാനികർ/ കോലധാരികളുടെ പട്ടിക തയ്യാറാക്കുന്നതിനും പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിനും അപേക്ഷ ക്ഷണിച്ചു കൊണ്ട് മലബാർ ദേവസ്വം ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . അതുസരിച്ച് ലഭിച്ച അപേക്ഷകളുടെ പരിശോധന നടന്നുവരികയാണ്.അനുവദിച്ച തുക മലബാർ ദേവസസ്വം കമ്മീഷണറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.