Inauguration of the International Day of Cooperatives celebration program, presentation of the Robert Owen Award, and distribution of Cooperative Awards

അന്തർദേശീയ സഹകരണദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും, റോബര്‍ട്ട് ഓവന്‍ പുരസ്കാര സമര്‍പ്പണവും, സഹകരണ അവാർഡ് വിതരണവും

2025 ജൂലൈ 5 ശനിയാഴ്ച സാർവദേശീയ സഹകരണദിനമായി ആഘാഷിക്കുകയാണ്. സഹകരണസംഘങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വർധിപ്പിക്കുക. അതിന്റെ വിജയഗാഥകൾ അന്തർദേശീയ ഐക്യത്തിന് നൽകുന്ന മാതൃകകൾ, സാമ്പത്തിക മികവ്, സമത്വം എന്നിവ ജനസമക്ഷം എത്തിക്കുക എന്നതാണ് ഈ ദിനാഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ഭൂഖന്ധങ്ങളിലേയും 3 ദശലക്ഷം സഹകരണസംഘങ്ങളിലെ 100 കോടിയിലധികം വരുന്ന സഹകാരികളുൾപ്പെടെ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഒരു ആഘോഷമാണിത്. ഈ വർഷത്തെ സഹകരണദിനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്. 2025 നെ അന്തർദേശീയ സഹകരണവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ സഹകരണദിനത്തിന് കൂടുതൽ പ്രാധാന്യമാണ് കൈവന്നരിക്കുന്നത്.

ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വർഷവും സഹകരണദിനം ആഘോഷിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ പരിഹാരങ്ങളിലൂടെയും സഹകരണസംഘങ്ങൾ മെച്ചപ്പെട്ട ലോകത്തിനായി പ്രവർത്തിക്കുന്നു (Co-operatives: Driving Inclusive and Sustainable Solution for a Better World ) എന്നതാണ് ഈ വർഷത്തെ സഹകരണദിന പ്രമേയം. ലോകത്താകമാനം സമഗ്രമായ സമ്പദ്വ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്നത്തെ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും ലോകമെമ്പാടുമുള്ള സഹകരണസംഘങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പ്രമേയം. 2030 ഓടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹകരണസ്ഥാപനങ്ങൾ പ്രധാന പങ്കാളികളാണ്.

ഈ വർഷത്തെ സഹകരണദിന പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. കഴിഞ്ഞ 4 വർഷത്തെ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ ആകെ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതാണ്. ജീവിതനിലവാരം ഉയർത്തുന്ന അസമത്വം കുറക്കുന്ന സാമൂഹിക നീതി ഉറപ്പാക്കുന്ന, സുസ്ഥിരവികസനം സാധ്യമാക്കുന്ന പ്രവർത്തന പരിപാടികളിലൂടെ സഹകരണമേഖല മുന്നോട്ടു പോവുകയാണ്. സഹകരണ സ്ഥാപനങ്ങൾ അവയുടെ എല്ലാ പ്രവർത്തനങ്ങളിലും സാമൂഹിക ഉത്തരവാദിത്തം സമന്വയിപ്പിക്കുന്നതിൽ വിജയിക്കുന്നു.

ഈ വര്‍ഷത്തെ അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 5-ന് രാവിലെ 11 മണിയ്ക്ക് എറണാകുളം, അങ്കമാലി അ‍ഡ്‍ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹു. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്‍ നിര്‍വ്വഹിക്കുന്നതാണ്. ബഹു. പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‍കാരം, കേരളത്തിലെ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള 2023-24 വര്‍ഷത്തെ പുരസ്‍കാരങ്ങള്‍ എന്നിവ യോഗത്തില്‍ വച്ച് നല്‍കുന്നതാണ്. എം.പി-മാര്‍, എം.എല്‍.എ-മാര്‍, കോരളാ ബാങ്ക് ചെയര്‍മാന്‍ ശ്രീ. ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. കോലിയാക്കോട് കൃഷ്ണന്‍ നായര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

05.07.2025-ന് രാവിലെ 9.30-ന് ‘നവകേരള വഴിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. നബാര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഷാജി. കെ.ബി സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസ് വിഷയ അവതരണം നടത്തും. പ്രമൂഖ സഹകാരികളായ ശ്രീ. കരകുളം കൃഷ്ണപിള്ള, ശ്രീ. പി. കെ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മികച്ച സഹകരണസംഘങ്ങൾക്കുളള അവാർഡ്

സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് എല്ലാ വർഷവും സഹകരണദിനത്തോടനുബന്ധിച്ച് അവാർഡുകൾ നൽകുന്നു. സഹകരണസംഘങ്ങളുടെ ഭാഗത്തു നിന്ന് താഴെ പറയുന്ന 10 വിഭാഗങ്ങൾക്ക് അവാർഡ് നൽകുന്നു.

അർബൻ സഹകരണബാങ്ക്

പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്

പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ

എംപ്ലോയീസ് സഹകരണസംഘങ്ങൾ

വനിതാ സഹകരണ സംഘങ്ങൾ

പട്ടികജാതി/പട്ടികവർഗ്ഗ സഹകരണസംഘങ്ങൾ

ആശുപത്രി സഹകരണസംഘങ്ങൾ

പലവക സഹകരണസംഘങ്ങൾ

വിദ്യാഭ്യാസ സഹകരണസംഘങ്ങൾ

മാർക്കറ്റിംഗ് സഹകരണസംഘങ്ങൾ

ഇതിനു പുറമെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരവും അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനത്തിന് കോപ് ഡേ പുരസ്കാരവും നൽകുന്നു.

ഓരോ പുരസ്കാര ജേതാവിനും മൊമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.

മൂന്ന് ഘട്ടങ്ങളിലായിട്ടുള്ള പരിശോധനയിലൂടെയാണ് മികച്ച സംഘങ്ങള്‍ക്ക് അവാര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും 10 സംഘങ്ങളെ വീതം ഷോർട്ട് ലിസ്റ്റ് ചെയ്ത് അവയില്‍ നിന്നും സഹകരണ അവാർഡ് നിർണ്ണയിക്കുന്നതിന് സംസ്ഥാന തലത്തിൽ രൂപീകരിച്ച അവാർഡ് നിർണ്ണയ സമിതി പരിശോധിച്ചാണ് മികച്ച സംഘങ്ങളെ കണ്ടെത്തിയത്.

ഓരോ വിഭാഗത്തിൽ നിന്നും ആദ്യ മൂന്ന് പേർക്കാണ് പുരസ്കാരങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ഒന്നാം സമ്മാനത്തിന് 1,00,000/- രൂപ ക്യാഷ് അവാർഡും രണ്ടാം സമ്മാനത്തിന് 50,000 രൂപയും മൂന്നാം സമ്മാനത്തിന് 25,000/- രൂപയുമാണ് ക്യാഷ് പ്രൈസ് ആയി നിശ്ചിയിച്ചിട്ടുള്ളത്.

മൊമെന്റോ –ഈ വർഷം മുതൽ സഹകരണ അവാർഡിനായി ഒരു സഹകരണ ശില്പം രൂപകല്പന ചെയ്തിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ഈ ശിലപ്മായിരിക്കും അവാർഡ് ജേതാക്കൾക്ക് നൽകുന്നത്. 12 ഇഞ്ച് വലിപ്പത്തിൽ ഒന്നാം സമ്മാനത്തിന് ഗോൾഡും രണ്ടാം സമ്മാനത്തിന് 10 ഇഞ്ചിലുള്ള സിൽവറും മൂന്നാം സമ്മാനത്തിന് എട്ട് ഇഞ്ചിലുള്ള ബ്രോൺസ് എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ശില്പം തയ്യാറാക്കിയിട്ടുള്ളത് സഹകരണപ്രസ്ഥാനത്തിന്റെ വളർച്ചയെയും അതിന്റെ ആശയങ്ങളെയും ഒപ്പം സഹകരണ ജനാധിപത്യം കൂട്ടായ്മ പരസ്പര സഹായം, ജനാധിപത്യ സ്വഭാവം എന്നിവയൊക്കെ പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ഈ ശില്പത്തിന് പിന്നിലുള്ളത്.

ഈ വർഷം ഓരോ മേഖലയിലും പ്രഖ്യാപിച്ച അവാർഡ് വിവരം ചുവടെ ചേർക്കുന്നു.

മികച്ച സഹകരണ സംഘങ്ങൾക്ക്/സഹകാരികൾക്കുള്ള അവാർഡ് 2023-24

മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം

ശ്രീ.പി.എ. ഉമ്മർ മുൻ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്

കേരളത്തിലെ ഏറ്റവും മുതിർന്ന സഹകാരികളിലൊരാളാണ് ശ്രീ.പി.എ.ഉമ്മർ. അമ്പത് വർഷക്കാലത്തോളം സഹകരണ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിലെ പ്രമുഖ സഹകാരിയാണ് ഇദ്ദേഹം.

മികച്ച പ്രവർത്തനം നടത്തുന്ന സംഘങ്ങൾക്കുള്ള കോ-ഓപ്പ് ഡേ പുരസ്കാരം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ക്ലിപ്തം നം-10957, കോഴിക്കോട്

സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും, സഹകരണ മേഖലയ്ക്കും, സംസ്ഥാന വികസനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ‍്കാരം നല്‍കുന്നത്.

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ലി.നം. ക്യൂ. 952

ആരോഗ്യ രംഗത്തെ മികച്ചതും മാതൃകയുമായ വിവിധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ടി പുരസ്കാരത്തിന് അർഹമായത്.

സംസ്ഥാനത്തെ വിവിധ വിഭാഗം സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍

അർബൻ സഹകരണ ബാങ്ക്

ഒന്നാം സ്ഥാനം: ദി പിപ്പിൾസ് അർബൻ സഹകരണ ബാങ്ക് ലി.നം. 51, എറണാകുളം

രണ്ടാം സ്ഥാനം: ദി മൂവാറ്റുപ്പുഴ അർബൻ സഹകരണ ബാങ്ക് ലി.നം.ഇ 556, എറണാകുളം

മൂന്നാം സ്ഥാനം: നീലേശ്വരം അർബൻ സഹകരണ ബാങ്ക് ലി.നം. എസ്. 281, കാസറഗോഡ്

പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്

ഒന്നാം സ്ഥാനം: കണയന്നൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലി.നം. ഇ 326, എറണാകുളം

രണ്ടാം സ്ഥാനം: ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലി. നം. പി. 620, പാലക്കാട്

മൂന്നാം സ്ഥാനം: ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലി. നം. പി. 621, പാലക്കാട്

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം:1. പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ലി.നം. 831, കോട്ടയം

മറയൂർ സർവ്വീസ് സഹകരണ ബാങ്ക് ലി.നം. 2022, ഇടുക്കി

രണ്ടാം സ്ഥാനം: തരിയോട് സർവ്വീസ് സഹകരണ ബാങ്ക് ലി.നം. എഫ്. 967, വയനാട്

മൂന്നാം സ്ഥാനം:1. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ലി.നം. എഫ്. 1262, കണ്ണൂർ

2. പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ലി.നം. 3959, കോട്ടയം

എംപ്ലോയീസ് സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ലി.നം പി.റ്റി. 35, പത്തനംതിട്ട

രണ്ടാം സ്ഥാനം: കൊച്ചിൻ നേവൽ ബേസ് സിവിലിയൻ എംപ്ലോയീസ് സഹകരണ സംഘം ലി.നം. 4146, എറണാകുളം

മൂന്നാം സ്ഥാനം: സുൽത്താൻ ബത്തേരി താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സഹകരണ സംഘം ലി.നം. ഡബ്ല്യൂ 45, വയനാട്

വനിതാ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: വെള്ളോറ വനിതാ സഹകരണ സംഘം ലി.നം. സി. 1800, കണ്ണൂർ

രണ്ടാം സ്ഥാനം: ബാലരാമപുരം വനിതാ സഹകരണ സംഘം ലി.നം. റ്റി. 961, തിരുവനന്തപുരം

മൂന്നാം സ്ഥാനം: ചെറുതാഴം വനിതാ സഹകരണ സംഘം ലി.നം. സി. 1792, കണ്ണൂർ

പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: എളങ്കുന്നപ്പുഴ എസ്.സി./എസ്.റ്റി. സർവ്വീസ് സഹകരണ ബാങ്ക് ലി.നം. ഇ. 295, എറണാകുളം

രണ്ടാം സ്ഥാനം: വള്ളിച്ചിറ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ലി.നം. 1071, തിരുവനന്തപുരം

മൂന്നാം സ്ഥാനം: തിരുനെല്ലി എസ്.റ്റി. സർവ്വീസ് സഹകരണ ബാങ്ക് ലി.നം. സി. 477, വയനാട്

ആശുപത്രി സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം ലി.നം. എസ്. 42, കാസറഗോഡ്

രണ്ടാം സ്ഥാനം: ദി കൊച്ചിൻ സഹകരണ ആശുപത്രി സഹകരണ സംഘം ലി.നം. ഇ.288, എറണാകുളം

മൂന്നാം സ്ഥാനം: കോട്ടയം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം ലി.നം. കെ. 764, കോട്ടയം

പലവക/ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: മുളിയാർ അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘം ലി.നം. എസ്. 374, കാസറഗോഡ്

രണ്ടാം സ്ഥാനം: ദി കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം ലി.നം. ഇ. 161, എറണാകുളം

മൂന്നാം സ്ഥാനം: വടക്കാഞ്ചേരി ഓട്ടോമൊബൈല്‍സ് സഹകരണ സംഘം ലി.നം. 1329, തൃശൂര്‍

വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: തളിപ്പറമ്പ വിദ്യാഭ്യാസ സഹകരണ സംഘം ലി.നം. സി. 855, കണ്ണൂർ

രണ്ടാം സ്ഥാനം: കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പാരമെഡിക്കൽ ആന്റ് ടെക്നോളജി ലിമിറ്റഡ് സി -1740 മാടായി, കണ്ണൂർ

മാനദണ്ഡപ്രകാരമുള്ള മാർക്കുകൾ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിന് ആരും അർഹരായില്ല.

മാർക്കറ്റിംഗ്സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം: കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സംഘം ലി.നം. സി. 1741 കണ്ണൂർ

മാനദണ്ഡ പ്രകാരമുള്ള മാർക്കുകൾ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനത്തിന് ആരും അർഹരായില്ല.